---
title: "ജൈവ കര്‍ഷക കൂട്ടായ്മ; വിഷുവിന് വിഷരഹിത പച്ചക്കറി "
english_title: "Organic Farmers Association; Non-toxic vegetable for Vishu at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108566/organic-farmers-association-non-toxic-vegetable-for-vishu-at-perambra"
published_at: "2023-04-12T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643649adc561c_1_jk.JPG"
keywords: []
---

# ജൈവ കര്‍ഷക കൂട്ടായ്മ; വിഷുവിന് വിഷരഹിത പച്ചക്കറി 

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തില്‍ ജൈവകര്‍ഷക കൂട്ടായ്മകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളുടെ സംഭരണ വിപണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും നേതൃത്വത്തില്‍ ജൈവകര്‍ഷക കൂട്ടായ്മകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളുടെ സംഭരണ വിപണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ്  എന്‍.പി. ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചക്കിട്ടപ്പാറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിസന്റ് പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍ ആശംസകള്‍ അര്‍പ്പിച്ചു.

ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പേരാമ്പ്രയിലെ ഫാര്‍മേഴ്‌സ് മാളിലാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിഷു ദിവസം വരെ ഈ കേന്ദ്രം പ്രവര്‍ത്തിക്കും. തികച്ചും ജൈവ ഉല്‍പ്പന്നങ്ങളാണ് ഇവിടെ സംഭരിക്കുന്നതും വിപണനം നടത്തുന്നതും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108566/organic-farmers-association-non-toxic-vegetable-for-vishu-at-perambra)