---
title: "ചെറിയവീട്ടില്‍ - ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Cheriyaveetil - Unnikun drinking water scheme inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108585/cheriyaveetil-unnikun-drinking-water-scheme-inaugurated"
published_at: "2023-04-12T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436597f8f5c2_1_apa.JPG"
keywords: []
---

# ചെറിയവീട്ടില്‍ - ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര:** ഭാരത് പെട്രോളിയം പൊതുനന്മ ഫണ്ട് തുക - 36,00000 ഉപയോഗിച്ച് നിര്‍മ്മിച്ച ചെറിയവീട്ടില്‍ - ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര:** ഭാരത് പെട്രോളിയം പൊതുനന്മ ഫണ്ട് തുക - 36,00000 ഉപയോഗിച്ച് നിര്‍മ്മിച്ച ചെറിയവീട്ടില്‍ - ഉണ്ണിക്കുന്ന് കുടിവെള്ള പദ്ധതി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു.

95 കുടുംബങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാകുന്ന ഈ പദ്ധതിക്ക് കിണര്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ചെറിയ വീട്ടില്‍ ശിവദാസനാണ് സൗജന്യമായി നല്‍കിയത്.

മുന്‍ എംഎല്‍എ എ.കെ. പത്മനാഭന്‍, ചെറിയ വീട്ടില്‍ ശിവദാസന്‍, നാരോക്കുന്നുമ്മല്‍ സുരേഷ്, മേയലാട്ട് ബാലകൃഷ്ണന്‍, കുമ്മണിയോട്ട് ബാബു, കെ.പി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവുമായ കെ.എം. റീന സ്വാഗതം പറഞ്ഞ ചടങ്ങിന് കുമാരന്‍ ചാത്തോത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108585/cheriyaveetil-unnikun-drinking-water-scheme-inaugurated)