---
title: "കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു "
english_title: "Sports equipment was distributed to sports clubs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108671/sports-equipment-was-distributed-to-sports-clubs"
published_at: "2023-04-12T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436cc2f6a660_OBIT_CARD_JPG.JPG"
keywords: []
---

# കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** ** ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.

## Article Content

** ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കായിക ക്ലബുകള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു.

ഫുട്‌ബോള്‍, വൊളിബോള്‍, കാരംബോര്‍ഡ്, ചെസ്സ് ബോര്‍ഡ്, ഷട്ടില്‍ ബാറ്റ്, ക്രിക്കറ്റ് ബാറ്റ്, നെറ്റുകള്‍ എന്നിങ്ങനെ 100000 രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു സജി, വിനിഷ ദിനേശന്‍, എ.എം പ്രതീപന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108671/sports-equipment-was-distributed-to-sports-clubs)