---
title: "പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡിലെ ശൗചാലയം അടഞ്ഞുകിടക്കുന്നത് ദുരിതത്തിലായി യാത്രക്കാര്‍ "
english_title: "Passengers are distressed as the toilet at Perampra bus stand is closed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108687/passengers-are-distressed-as-the-toilet-at-perampra-bus-stand-is-closed"
published_at: "2023-04-12T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436db840a419_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡിലെ ശൗചാലയം അടഞ്ഞുകിടക്കുന്നത് ദുരിതത്തിലായി യാത്രക്കാര്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡിലെ ശൗചാലയം അടഞ്ഞുകിടക്കുന്നത് യാത്രക്കാര്‍ ദുരിതത്തില്‍. ഇതോടെ യാത്രക്കാരും സമീപത്തെ കടകളിലെ ജീവനക്കാരുമാണ് ദുരിതത്തിലായിരിക്കുന്നത്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബസ്‌സ്റ്റാന്‍ഡിലെ ശൗചാലയം അടഞ്ഞുകിടക്കുന്നത് യാത്രക്കാര്‍ ദുരിതത്തില്‍. ഇതോടെ യാത്രക്കാരും സമീപത്തെ കടകളിലെ ജീവനക്കാരുമാണ് ദുരിതത്തിലായിരിക്കുന്നത്.

നിത്യേന നൂറുകണക്കിന് യാത്രക്കാരും ബസ്സ് ജീവനക്കാരും തൊഴിലാളികും ആശ്രയിച്ചിരുന്നത് ഈ ശൗചാലയമായിരുന്നു. എന്നാല്‍ ഇത് കുറച്ചു ദിവസങ്ങളിായി അടഞ്ഞു കിടക്കുകയാണ്.

ഈ ശൗചാലയത്തിന് തൊട്ടടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. ഇത് വ്യാപാരികര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാണ്.

ഇവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്ത് ശുചിമുറി ഉടന്‍ തുറന്നു തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108687/passengers-are-distressed-as-the-toilet-at-perampra-bus-stand-is-closed)