---
title: "ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വിഷു-റംസാന്‍ ചന്ത "
english_title: "Cheruvannur Gram Panchayat 2nd Ward Vishu-Ramsan Chanta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108694/cheruvannur-gram-panchayat-2nd-ward-vishu-ramsan-chanta"
published_at: "2023-04-12T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436e6b95f712_OBIT_CARD_JPG.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ വിഷു-റംസാന്‍ ചന്ത 

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വിഷന്‍ & മിഷന്‍ തനത് പരിപാടിയുടെ ഭാഗമായി വിഷു-റംസാന്‍ ചന്തയും ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് വിഷന്‍ & മിഷന്‍ തനത് പരിപാടിയുടെ ഭാഗമായി വിഷു-റംസാന്‍ ചന്തയും ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.

എഡിഎസ് കണ്‍വീനര്‍ കെ.എം.ശോഭയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ എം.എം.രഘുനാഥ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ പി.ഗംഗാധരന്‍ ആദ്യ വില്‍പന നടത്തി. എന്‍എംഎസ് വിജയികളെ ചടങ്ങില്‍ ആദരിച്ചു.

വി.പി.വേണു, സി സുധ, കെ വിനീത, ശ്രീലേഖ പയ്യത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. കെ.എം.സുജനി സ്വാഗതവും ഒ.പി. ശോഭ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108694/cheruvannur-gram-panchayat-2nd-ward-vishu-ramsan-chanta)