---
title: "വിഷുക്കണി കാണാന്‍ സംഗീത സാന്ദ്രമായ വിരുന്നൊരുക്കി മേടത്തിങ്കള്‍ "
english_title: "To see the Vishukani, a musical feast is arranged for Aries Monday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/108914/to-see-the-vishukani-a-musical-feast-is-arranged-for-aries-monday"
published_at: "2023-04-14T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438e7465bbdd_OBIT_CARD_JPG.JPG"
keywords: []
---

# വിഷുക്കണി കാണാന്‍ സംഗീത സാന്ദ്രമായ വിരുന്നൊരുക്കി മേടത്തിങ്കള്‍ 

> **Lead Summary:** **പേരാമ്പ്ര**: മേടനിലാവിന്റെ പുഞ്ചിരിയില്‍ മഞ്ഞപ്പുടവ ചാര്‍ത്തി കൊന്നപ്പൂക്കള്‍ വിഷുക്കണി കാണാന്‍ മിഴിതുറക്കുമ്പോള്‍ സംഗീത സാന്ദ്രമായ വിരുന്നൊരുക്കി മേടത്തിങ്കള്‍.

## Article Content

**പേരാമ്പ്ര**: മേടനിലാവിന്റെ പുഞ്ചിരിയില്‍ മഞ്ഞപ്പുടവ ചാര്‍ത്തി കൊന്നപ്പൂക്കള്‍ വിഷുക്കണി കാണാന്‍ മിഴിതുറക്കുമ്പോള്‍ സംഗീത സാന്ദ്രമായ വിരുന്നൊരുക്കി മേടത്തിങ്കള്‍.

വിജി അഭിയുടെ വരികള്‍ക്ക് നരേന്‍ പുല്ലപ്പാട്ട് സംഗീതം നല്‍കി കെ.സ് ശിശിര ആണ് ആലപിച്ചിരിക്കുന്നത്.

സിയാ റിച്ചാര്‍ഡ് കലാക്ഷേത്ര പ്രധാനവേഷത്തില്‍ അഭിനയിച്ച ആല്‍ബത്തില്‍ പാര്‍വതിവിശ്വനാഥ്, വൈഷ്ണവി മനോജ്, ഫാത്തിമ ഷാജു എന്നിവരും വേഷമിട്ടിരിക്കുന്നു.

സുജന പ്രദീപ് പ്രൊഡ്യൂസ് ചെയ്ത് രഘു പേരാമ്പ്ര ക്യാമറയും സംവിധാനംവും നിര്‍വഹിച്ച മ്യൂസിക് ആല്‍ബത്തിന്റെ റിലീസ് നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/108914/to-see-the-vishukani-a-musical-feast-is-arranged-for-aries-monday)