---
title: "അതിരുകളില്ലാത്ത സൗന്ദര്യ സങ്കൽപ്പം: ലുലു സാരീസ് കുറ്റ്യാടിയിൽ :ഉദ്ഘാടനം ഞായറാഴ്ച"
english_title: "Boundless Beauty Concept: Lulu Sarees at Kuttyati : Launch Sunday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109000/boundless-beauty-concept-lulu-sarees-at-kuttyati-launch-sunday"
published_at: "2023-04-14T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439668a155c1_OBIT_CARD_JPG.JPG"
keywords: []
---

# അതിരുകളില്ലാത്ത സൗന്ദര്യ സങ്കൽപ്പം: ലുലു സാരീസ് കുറ്റ്യാടിയിൽ :ഉദ്ഘാടനം ഞായറാഴ്ച

> **Lead Summary:** **കുറ്റ്യാടി: **നാളീകേരത്തിന് പേര് കേട്ട നാട്ടില്‍ വസ്ത്ര വൈവിധ്യങ്ങള്‍ക്ക് പുകള്‍പെറ്റവരെത്തുന്നു, തലശ്ശേരിയിലും, കണ്ണൂരിലും ഉപഭോക്കാക്കളുടെ മനം കവര്‍ന്ന ലുലു സാരീസ് കുറ്റ്യാടിയിലെത്തുന്നു.

## Article Content

**കുറ്റ്യാടി: **നാളീകേരത്തിന് പേര് കേട്ട നാട്ടില്‍ വസ്ത്ര വൈവിധ്യങ്ങള്‍ക്ക് പുകള്‍പെറ്റവരെത്തുന്നു, തലശ്ശേരിയിലും, കണ്ണൂരിലും ഉപഭോക്കാക്കളുടെ മനം കവര്‍ന്ന ലുലു സാരീസ് കുറ്റ്യാടിയിലെത്തുന്നു.

തലശ്ശേരിയിലെയും കണ്ണൂരിലെയും ജനങ്ങളുടെ സൗന്ദര്യ സ്വപ്നങ്ങള്‍ക്ക് നൂറ് നിറങ്ങള്‍ ചാര്‍ത്തി ഉപഭോക്കാക്കളുടെ മനസ്സില്‍ ഇടം പിടിച്ച ലുലുസാരീസിന്റെ മൂന്നാമത് ഷോറൂം ഏപ്രില്‍ 16 ഞായറാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ-രാഷ്ട്രീയ- വ്യാപാര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

നാദാപുരം - കുറ്റ്യാടി റോഡിലാണ് വിപുലമായ വസ്ത്ര ശേഖരവുമായി വിലക്കുറവിന്റെ വിസ്മയവുമായി ലുലു സാരീസ് ഉപഭോക്കാക്കള്‍ക്കായി ഒരുങ്ങുന്നത് വിവാഹങ്ങള്‍, പെരുന്നാള്‍, ഓണം, വിഷു, ക്രിസ്ത്മസ്സ് എന്നിങ്ങനെ ജീവിതത്തിലെ എല്ലാ ആഘോഷനിമിഷങ്ങളിലും വസ്ത്രസൗന്ദര്യത്തിന്റെ പൂര്‍ണ്ണത പകരാന്‍ ലുലു സാരീസ് നിങ്ങള്‍ക്കൊപ്പമുണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109000/boundless-beauty-concept-lulu-sarees-at-kuttyati-launch-sunday)