---
title: "പാലേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു "
english_title: "A young man died in a collision between a car and a bike in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109080/a-young-man-died-in-a-collision-between-a-car-and-a-bike-in-paleri"
published_at: "2023-04-15T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a51893bd49_OBIT_CARD_JPG.JPG"
keywords: []
---

# പാലേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. എരവട്ടൂര്‍ അണിയേരി മീത്തല്‍ ശശിയുടെ മകന്‍ വൈശാഖ് (അപ്പു 26 ) ആണ് മരിച്ചത്. കുറ്റ്യാടി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരനാണ്.

## Article Content

**പേരാമ്പ്ര : **കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. എരവട്ടൂര്‍ അണിയേരി മീത്തല്‍ ശശിയുടെ മകന്‍ വൈശാഖ് (അപ്പു 26 ) ആണ് മരിച്ചത്. കുറ്റ്യാടി മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരനാണ്.

ഇന്നലെ വൈകിട്ട് 3.30 ഓടെ പാലേരി കുയിമ്പില്‍ പാലത്തിന് സമീപം വെച്ച് വൈശാഖ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും തമ്മില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ് റീജ (മുന്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം). ഭാര്യ അജ്ഞന (കുറ്റ്യാടി ). എട്ട് മാസം പ്രായമുള്ള കുട്ടിയുണ്ട്. സഹോദരി വൈഷ്ണ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109080/a-young-man-died-in-a-collision-between-a-car-and-a-bike-in-paleri)