---
title: "സൗജന്യ ആസ്ത്മ അലര്‍ജി ക്യാമ്പ് ഇന്ന് പേരാമ്പ്രയില്‍ "
english_title: "Free Asthma Allergy Camp at Perampra today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109164/free-asthma-allergy-camp-at-perampra-today"
published_at: "2023-04-16T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b6e3142de3_OBIT_CARD_JPG.JPG"
keywords: []
---

# സൗജന്യ ആസ്ത്മ അലര്‍ജി ക്യാമ്പ് ഇന്ന് പേരാമ്പ്രയില്‍ 

> **Lead Summary:** ** പേരാമ്പ്ര: **ചുമ, ശ്വാസതടസം, കഫകെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി സൗജന്യ ആസ്ത്മ അലര്‍ജി ക്യാമ്പ് ഇന്ന് പേരാമ്പ്രയില്‍.

## Article Content

** പേരാമ്പ്ര: **ചുമ, ശ്വാസതടസം, കഫകെട്ട് തുടങ്ങിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കായി സൗജന്യ ആസ്ത്മ അലര്‍ജി ക്യാമ്പ് ഇന്ന് പേരാമ്പ്രയില്‍.

പേരാമ്പ്രയുടെ ആരോഗ്യപരിപാലന രംഗത്ത് പുത്തന്‍ ചുവട് വെപ്പുമായി ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന അലങ്കാര്‍ പോളിക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബദ്ധിച്ചാണ് സൗജന്യ ആസ്ത്മ അലര്‍ജി ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത പള്‍മനോളജിസ്റ്റ് ഡോ. അശ്വനി പ്രഭയുടെ നേതൃത്വത്തില്‍ കാലത്ത് 11 മണി മുതല്‍ 1.30 വരെയാണ് ക്യാമ്പ്.

കോവിഡ് ബാധിച്ചവര്‍ക്ക് ഉണ്ടാകുന്ന ശ്വാസതടസ്സം, ഇടക്കിടെ ഉണ്ടാകുന്ന തുമ്മല്‍, മൂക്കൊലിപ്പ്, ജലദോഷം, വിട്ടുമാറാത്ത ചുമ, നടക്കുമ്പോള്‍ ഉണ്ടാവുന്ന കിതപ്പ്, ശ്വാസതടസം, വലിവ് (നെഞ്ചില്‍ നിന്നും വിസില്‍ അടിക്കുന്ന പോലുള്ള ശ്വാസോച്വാസം) എന്നിവയുള്ളവര്‍ ഈ ക്യാമ്പില്‍ പങ്കെടുത്താല്‍ തീര്‍ച്ചയായും ഉപകാരപ്രദമായി തീരും.

ശ്വാസകോശത്തില്‍ ബുദ്ധിമുട്ട് മനസിലാക്കുന്നതിനായ് നടത്തുന്ന 1000 രൂപ വരുന്ന PET Test ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം സൗജന്യമായി ചെയ്തു കൊടുക്കുന്നതായിരിക്കും.

അലങ്കാര്‍ പോളീ ക്ലിനിക്കിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് 10 മണിക്ക് പേരാമ്പ്ര കോഴിക്കോട് റോഡിലുള്ള അലങ്കാര്‍ ആര്‍ക്കേഡില്‍ പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐഎംഎ സെക്രട്ടറി ഡോ. ഷീജ വിശ്വനാഥന്‍ മുഖ്യാതിയായി പങ്കെടുക്കും.

വിവിധ ഒപി വിഭാഗങ്ങള്‍ക്ക് പുറമേ, ലബോറട്ടറി, എക്‌സ്-റേ, ഫാര്‍മസി, ഇസിജി, ഒബ്‌സര്‍വേഷന്‍ റൂമുകള്‍, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സൗജന്യ ചെക്കപ്പ്, സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പും സൗജന്യ ആസ്ത്മ, അലര്‍ജി ക്യാമ്പിനൊപ്പം ഒരുക്കിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109164/free-asthma-allergy-camp-at-perampra-today)