---
title: "ലുലു സാരീസ് ഇനി കുറ്റ്യാടിക്ക് സ്വന്തം "
english_title: "Lulu sarees are now Kuttyadi's own"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109211/lulu-sarees-are-now-kuttyadis-own"
published_at: "2023-04-16T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ba91fa9708_1_lulu.jpg"
keywords: []
---

# ലുലു സാരീസ് ഇനി കുറ്റ്യാടിക്ക് സ്വന്തം 

> **Lead Summary:** **കുറ്റ്യാടി:** കുറ്റ്യാടി കണ്‍ തുറന്നു , അതിരുകളില്ലാത്ത സൗന്ദര്യ സ്വപ്നങ്ങളിലേക്ക്. ഇന്ന് രാവിലെ നടന്ന പ്രൗഡഗംഭീരമായ ചടങ്ങളില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂം ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:** കുറ്റ്യാടി കണ്‍ തുറന്നു , അതിരുകളില്ലാത്ത സൗന്ദര്യ സ്വപ്നങ്ങളിലേക്ക്. ഇന്ന് രാവിലെ നടന്ന പ്രൗഡഗംഭീരമായ ചടങ്ങളില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂം ഉദ്ഘാടനം ചെയ്തു.

ലുലു സാരീസ് ചെയര്‍മാന്‍ അബ്ദുള്‍ ഹമീദ് രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടനത്തിനോടനുബന്ധിച്ചു നടക്കുന്ന 'Visit & Win' നറുക്കെടുപ്പിലൂടെ, അന്നേ ദിവസം ഷോറൂം സന്ദര്‍ശിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്നു.

നറുക്കെടുപ്പ് ഏപ്രില്‍ 17 വൈകിട്ട് 5 നു നടക്കും. നാളീകേരത്തിന് പേര് കേട്ട നാട് ഇനി വസ്ത്ര വൈവിധ്യങ്ങള്‍ക്ക് പുകള്‍പെറ്റ ലുലു സാരീസിന്റെ പേരില്‍ അഭിമാനം കൊള്ളും.

തലശ്ശേരിയിലും, കണ്ണൂരിലും ഉപഭോക്കാക്കളുടെ മനം കവര്‍ന്ന ലുലു സാരീസിന്റെ മൂന്നാമത് ഷോറൂമാണ് കുറ്റ്യാടിയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചത്.

തലശ്ശേരിയിലെയും, കണ്ണൂരിലെയും ജനങ്ങളുടെ സൗന്ദര്യ സ്വപ്നങ്ങള്‍ക്ക് നൂറ് നിറങ്ങള്‍ ചാര്‍ത്തി ഉപഭോക്കാക്കളുടെ മനസ്സില്‍ ഇടം പിടിച്ച ലുലുസാരീസ് കുറ്റ്യാടി ഷോറൂം ഉദ്ഘാടനം ജനകീയ ഉത്സവമായി മാറി.

നാദാപുരം - കുറ്റ്യാടി റോഡിലാണ് വിപുലമായ വസ്ത്ര ശേഖരവുമായി, വിലക്കുറവിന്റെ വിസ്മയവുമായി ലുലു സാരീസ് ഉപഭോക്കാക്കള്‍ക്കായി ഒരുങ്ങിയത്.

വിവാഹങ്ങള്‍, പെരുന്നാള്‍, ഓണം, വിഷു, ക്രിസ്ത്മസ്സ് എന്നിങ്ങനെ ജീവിതത്തിലെ എല്ലാ ആഘോഷനിമിഷങ്ങളിലും വസ്ത്രസൗന്ദര്യത്തിന്റെ പൂര്‍ണ്ണത പകരാന്‍ ലുലു സാരീസ് നിങ്ങള്‍ക്കൊപ്പമുണ്ടാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109211/lulu-sarees-are-now-kuttyadis-own)