---
title: "ആരോഗ്യ പരിപാലന രംഗത്ത് പുത്തന്‍ ചുവട് വെപ്പുമായി അലങ്കാര്‍ പോളിക്ലിനിക്"
english_title: "Alangar Group takes a new step in the field of health care at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109234/alangar-group-takes-a-new-step-in-the-field-of-health-care-at-perambra"
published_at: "2023-04-16T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bc3b7a1646_1_apta.jpg"
keywords: []
---

# ആരോഗ്യ പരിപാലന രംഗത്ത് പുത്തന്‍ ചുവട് വെപ്പുമായി അലങ്കാര്‍ പോളിക്ലിനിക്

> **Lead Summary:** **പേരാമ്പ്ര:** മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാമ്പ്ര പട്ടണത്തില്‍ ആരോഗ്യ പരിപാലന രംഗത്ത് പുത്തന്‍ ചുവട് വെപ്പുമായി അലങ്കാര്‍ ഗ്രൂപ്പും.

## Article Content

**പേരാമ്പ്ര:** മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാമ്പ്ര പട്ടണത്തില്‍ ആരോഗ്യ പരിപാലന രംഗത്ത് പുത്തന്‍ ചുവട് വെപ്പുമായി അലങ്കാര്‍ ഗ്രൂപ്പും.

കോഴിക്കോട് റോഡിലുള്ള അലങ്കാര്‍ ആര്‍ക്കേഡില്‍ അലങ്കാര്‍ പോളിക്ലിനിക്ക് ആന്റ് മെഡിക്കല്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന വിവിധ ഒപി വിഭാഗങ്ങള്‍ക്ക് പുറമേ, ലബോറട്ടറി, എക്‌സ്-റേ, ഫാര്‍മസി, ഇസിജി, ഒബ്‌സര്‍വേഷന്‍ റൂമുകള്‍, മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍ എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.

ക്ലിനിക്കിന്റെ ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

മെഡിക്കല്‍സ് പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  വി.കെ. പ്രമോദും ഉദ്ഘാടനം ചെയ്തു.

ബാദുഷ അബ്ദുള്‍ സലാം ആദ്യ വില്പന എറ്റുവാങ്ങി.

ഐഎംഎ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറി ഡോ. ഷീജ വിശ്വനാഥന്‍ ചടങ്ങില്‍ മുഖ്യാതിയായിരുന്നു.

മുന്‍ എംഎല്‍എ കെ. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍.കെ. സല്‍മ, വിനോദ്  തിരുവോത്ത്, യു.സി. അനീഫ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സുരേഷ് ബാബു കൈലാസ്, രാജന്‍ മരുതേരി, സി.പി.എ അസീസ്, കെ.എം. ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ നായര്‍ അലങ്കാര്‍ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സൗജന്യ ചെക്കപ്പ്, സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പും സൗജന്യ ആസ്ത്മ, അലര്‍ജി ക്യാമ്പും അലങ്കാര്‍ ക്ലിനിക്കില്‍ ഒരുക്കിയിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109234/alangar-group-takes-a-new-step-in-the-field-of-health-care-at-perambra)