---
title: "നടുവത്തൂര്‍ ആശ്രമം ഹൈസ്‌കൂളിന് സമീപം നാലേക്കറോളം വരുന്ന കാടിന് തീപിടിച്ചു "
english_title: "A four-acre forest caught fire near Natuvathur Ashram High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109261/a-four-acre-forest-caught-fire-near-natuvathur-ashram-high-school"
published_at: "2023-04-16T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c0274aa3e1_OBIT_CARD_JPG.JPG"
keywords: []
---

# നടുവത്തൂര്‍ ആശ്രമം ഹൈസ്‌കൂളിന് സമീപം നാലേക്കറോളം വരുന്ന കാടിന് തീപിടിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കാടിന് തീപിടിച്ചു. നടുവത്തൂര്‍ ആശ്രമം ഹൈസ്‌കൂളിന് സമീപം ഹൈസ്‌കൂളിന്റെ അധീനതയിലുള്ള നാലേക്കറോളം വരുന്ന കാടിനാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടി തീപിടിച്ചത്.

## Article Content

**കൊയിലാണ്ടി: **കാടിന് തീപിടിച്ചു. നടുവത്തൂര്‍ ആശ്രമം ഹൈസ്‌കൂളിന് സമീപം ഹൈസ്‌കൂളിന്റെ അധീനതയിലുള്ള നാലേക്കറോളം വരുന്ന കാടിനാണ് ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടി തീപിടിച്ചത്.

വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും വെള്ളം ഉപയോഗിച്ച് രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ തീപൂര്‍ണ്ണമായും അണക്കുകയും ചെയ്തു.

സാമൂഹ്യവിരുദ്ധര്‍ തവളമാക്കി ഇവിടെ മനപ്പൂര്‍വ്വം തീയിട്ടതാണെന്ന് കരുതുന്നു. ഈ വര്‍ഷം മൂന്നാം തവണയാണ് ഇവിടെ വന്‍തോതിലുള്ള തീപിടുത്തം ഉണ്ടാകുന്നത്.

എഎസ്ടിഒ പി.കെ പ്രമോദിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ പി.കെ ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ ബിനീഷ്, ഇ.എം നിധിപ്രസാദ്, കെ അനൂപ്, ഷാജു, ഹോംഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109261/a-four-acre-forest-caught-fire-near-natuvathur-ashram-high-school)