---
title: "മുളിയങ്ങല്‍ കരുവണ്ണൂര്‍ കൈക്കാനാലില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍"
english_title: "Toilet waste dumped in Muliangal Karuvannur canal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109275/toilet-waste-dumped-in-muliangal-karuvannur-canal"
published_at: "2023-04-16T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c0d24ac325_OBIT_CARD_JPG.JPG"
keywords: []
---

# മുളിയങ്ങല്‍ കരുവണ്ണൂര്‍ കൈക്കാനാലില്‍ കക്കൂസ് മാലിന്യം തള്ളിയ നിലയില്‍

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട്-നടുവണ്ണൂര്‍ പഞ്ചായത്തിലൂടെ കടന്ന് പോവുന്ന മുളിയങ്ങല്‍ - കരുവണ്ണൂര്‍ കൈക്കാനാലില്‍ വെള്ളിയൂരിലെ ചെമ്പോളി താഴ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.

## Article Content

** പേരാമ്പ്ര: **നൊച്ചാട്-നടുവണ്ണൂര്‍ പഞ്ചായത്തിലൂടെ കടന്ന് പോവുന്ന മുളിയങ്ങല്‍ - കരുവണ്ണൂര്‍ കൈക്കാനാലില്‍ വെള്ളിയൂരിലെ ചെമ്പോളി താഴ ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി.

ദുര്‍ഗന്ധം വമിക്കുന്ന ഈ മാലിന്യം പുലിക്കോട്ട് താഴെ , പുതിയപ്പുറത്ത് താഴെ, നടുവിലാട്ട് താഴെ, കരുവണ്ണൂര്‍ ഭാഗം വരെ ഒഴുകിയെത്തിയിട്ടുണ്ട്.

ഈ പ്രദേശത്തെ കുടിവെള്ളത്തെ വരെ ബാധിക്കുന്ന ഈ മാലിന്യം തള്ളിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരില്‍ പ്രതിഷേധം വ്യാപകമാണ്.

അരോഗ്യ പ്രവര്‍ത്തകരെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കിണറ്റിലെ വെള്ളത്തില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109275/toilet-waste-dumped-in-muliangal-karuvannur-canal)