---
title: "സൗജന്യ സ്‌പൈനല്‍ മാനിപ്പുലേഷന്‍ & പെയ്ന്‍ മാനേജ്‌മെന്റ് ക്യാമ്പ് "
english_title: "Free Spinal Manipulation & Pain Management Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109279/free-spinal-manipulation-pain-management-camp"
published_at: "2023-04-16T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c1d6677e1f_OBIT_CARD_JPG.JPG"
keywords: []
---

# സൗജന്യ സ്‌പൈനല്‍ മാനിപ്പുലേഷന്‍ & പെയ്ന്‍ മാനേജ്‌മെന്റ് ക്യാമ്പ് 

> **Lead Summary:** **കോട്ടൂര്‍:** ബീറ്റ് ഓഫ് ഹാര്‍ട്ട് ബ്ലഡ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയും നവജീവനി ഫിസിയോ ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ സ്‌പൈനല്‍ മാനിപ്പുലേഷന്‍ & പെയ്ന്‍ മാനേജ്‌മെന്റ് ക്യാമ്പ് നടത്തുന്നു.

## Article Content

**കോട്ടൂര്‍:** ബീറ്റ് ഓഫ് ഹാര്‍ട്ട് ബ്ലഡ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയും നവജീവനി ഫിസിയോ ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ സ്‌പൈനല്‍ മാനിപ്പുലേഷന്‍ & പെയ്ന്‍ മാനേജ്‌മെന്റ് ക്യാമ്പ് നടത്തുന്നു.

ഏപ്രില്‍ 19 ബുധനാഴ്ച നടുവണ്ണൂര്‍ വാകയാട് റോഡില്‍ റെമഡി മെഡിക്കല്‍ ഷോപ്പിലാണ് ക്യാമ്പ്. രാവിലെ 10.30 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ്.

വിട്ടുമാറാത്ത നടുവേദന, കഴുത്ത് വേദന, പുറം വേദന നട്ടെല്ലിനുള്ളിലെ വേദന, കൈ-കാലുകളിലേക്കുള്ള തരിപ്പ്/കടച്ചില്‍, ഡിസ്‌ക് സംബന്ധമായ വേദന, എന്നിവയുള്ള 55 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് വേണ്ടി നടത്തുന്ന ക്യാമ്പില്‍ പ്രവേശനം മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9318 916 916, 9645 847 887.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109279/free-spinal-manipulation-pain-management-camp)