---
title: "പേരാമ്പ്ര റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു "
english_title: "A middle-aged man died in a collision between a bike and a lorry on Perampra Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109291/a-middle-aged-man-died-in-a-collision-between-a-bike-and-a-lorry-on-perampra-road"
published_at: "2023-04-16T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c21442caff_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര റോഡില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്: **ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മധ്യവയസ്‌കനായ ടൈലര്‍ മരിച്ചു. കാളങ്ങാലി പ്ലാക്കൂട്ടത്തില്‍ യൂസഫ് ആണ് മരിച്ചത്.

## Article Content

**കൂരാച്ചുണ്ട്: **ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മധ്യവയസ്‌കനായ ടൈലര്‍ മരിച്ചു. കാളങ്ങാലി പ്ലാക്കൂട്ടത്തില്‍ യൂസഫ് ആണ് മരിച്ചത്.

പേരാമ്പ്ര റോഡില്‍ മെഡികെയര്‍ ആശുപത്രിക്ക് സമീപത്ത് ഞായറാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. യൂസഫ് സഞ്ചരിച്ച ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ ടൈലറിംഗ് തൊഴിലാളിയാണ് യൂസഫ്.

കോഴിക്കോട് മെഡിക്കല്‍  കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.  കബറടക്കം നാളെ ഉച്ചക്ക് അത്യോടി മൊഹയുദ്ദീൻ മസ്ജിദില്‍ നടക്കും.

ഭാര്യ: ഫാത്തിമ. മക്കള്‍: ഫവാസ്, അന്‍സില ജാസ്മിന്‍. 

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109291/a-middle-aged-man-died-in-a-collision-between-a-bike-and-a-lorry-on-perampra-road)