---
title: "ഛര്‍ദ്ദിയെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു"
english_title: "6th class student died due to vomiting at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109398/6th-class-student-died-due-to-vomiting-at-perambra"
published_at: "2023-04-17T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d1c1d04434_1_aq.jpg"
keywords: []
---

# ഛര്‍ദ്ദിയെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

> **Lead Summary:** ** പേരാമ്പ്ര **: ഛര്‍ദ്ദിയെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.

## Article Content

** പേരാമ്പ്ര **: ഛര്‍ദ്ദിയെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു.

ചങ്ങരോത്ത് എംയുപി സ്‌ക്കൂളിലെ അഹമ്മദ് ഹസ്സന്‍ റിഫായി (12) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2 മണിയോടെ അരിക്കുളത്തുള്ള പിതാവിന്റെ വീട്ടില്‍ നിന്നും ഛര്‍ദ്ദി അനുഭവപ്പെട്ട റിഫായിയെ കൊയിലാണ്ടി ആശുപത്രിയില്‍ കാണിക്കുകയും പ്രാഥമിക ശുശ്രൂഷക്ക് ശേഷം വീട്ടിലേക്ക് തിരിച്ച് വരുകയുമായിരുന്നു.

രാത്രി 7 മണിയോടെ വീണ്ടും ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടയെ മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സക്ക് വിധേയമാക്കി.

രോഗം അല്പം ഭേദപ്പെട്ടതിനെ തുടര്‍ന്ന് തിരിച്ച് കുട്ടിയെ വീട്ടിലെത്തിച്ചെങ്കിലും രാത്രി 11 മണിയോടെ കുട്ടിക്ക് വീണ്ടും ഛര്‍ദ്ദി അനുഭവപ്പെടുകയും ചെയ്തു.

ഉടന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ കുട്ടി മരണപ്പെടുകയുമായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് 7.30 ന് കൊയിലാണ്ടി പാറപ്പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

പിതാവ് കോറോത്ത് മുഹമ്മദലി (അരിക്കുളം). മാതാവ് അസ്മ (ചങ്ങരോത്ത്). സഹോദരങ്ങള്‍: ആയിഷ, റസിന്‍ (ഇരുവരും ചങ്ങരോത്ത് എംയുപി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109398/6th-class-student-died-due-to-vomiting-at-perambra)