---
title: "പണവും രേഖകളും അടങ്ങിയ പേഴ്‌സ് തിരികെ ഏല്‍പ്പിച്ച് മാതൃകയായി"
english_title: "The purse containing the money and documents was handed back as a specimen"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109538/the-purse-containing-the-money-and-documents-was-handed-back-as-a-specimen"
published_at: "2023-04-18T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e2e28265cf_1_assa.jpg"
keywords: []
---

# പണവും രേഖകളും അടങ്ങിയ പേഴ്‌സ് തിരികെ ഏല്‍പ്പിച്ച് മാതൃകയായി

> **Lead Summary:** **കൊയിലാണ്ടി:** അണേലക്കടവ് ചെട്ട്യാറമ്പത്ത് അനില്‍ കുമാര്‍ ആണ് തനിയ്ക്ക് റോഡരുകില്‍ നിന്നും ലഭിച്ച പണവും രേഖകളും അടങ്ങിയ പേഴ്‌സ് തിരികെ ഏല്‍പ്പിച്ച് മാതൃകയായത്.

## Article Content

**കൊയിലാണ്ടി:** അണേലക്കടവ് ചെട്ട്യാറമ്പത്ത് അനില്‍ കുമാര്‍ ആണ് തനിയ്ക്ക് റോഡരുകില്‍ നിന്നും ലഭിച്ച പണവും രേഖകളും അടങ്ങിയ പേഴ്‌സ് തിരികെ ഏല്‍പ്പിച്ച് മാതൃകയായത്.

ഇരിങ്ങല്‍ സ്വദേശിയായ സ്വപ്ന ശശി എന്ന സ്ത്രീയുടെ പേഴ്‌സ് ആയിരുന്നു കളഞ്ഞു കിട്ടിയത്.

ഉടന്‍ തന്നെ കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസില്‍ എത്തിയ അനില്‍ ഫയര്‍ ഓഫീസര്‍ ആനന്ദനെ വിവരം അറിയിക്കുകയും കൂടാതെ വാട്‌സ് ആപ് വഴി തന്റെ ഫോണ്‍ നമ്പര്‍ സഹിതം വിവരം ഷെയര്‍ ചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ ഉടമയ്ക്ക് കൊയിലാണ്ടി ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്റെ സാന്നിധ്യത്തില്‍ അനില്‍കുമാര്‍ പേഴ്‌സ് തിരികെ ഏല്‍പ്പിയ്ക്കുകയായിരുന്നു.

നിര്‍മ്മാണ തൊഴിലാളിയായ അനില്‍ കുമാര്‍ ചെട്ട്യാ റമ്പത്ത് ശ്രീധരന്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ രജനി, മക്കള്‍ ശ്രീലയ, ശ്രീലക്ഷ്മി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109538/the-purse-containing-the-money-and-documents-was-handed-back-as-a-specimen)