---
title: "കൊയിലാണ്ടി മൂടാടി വലിയ മലയില്‍ തീപിടിച്ചു"
english_title: "A fire broke out on the Koilandi Moodadi big mountain"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109630/a-fire-broke-out-on-the-koilandi-moodadi-big-mountain"
published_at: "2023-04-18T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e77cc66cb6_1_athee.jpg"
keywords: []
---

# കൊയിലാണ്ടി മൂടാടി വലിയ മലയില്‍ തീപിടിച്ചു

> **Lead Summary:** ** കൊയിലാണ്ടി: **മൂടാടി വലിയ മലയില്‍ തീപിടിച്ചു. ഇന്ന് ഉച്ചക്ക് 11 മണിടുകൂടിയാണ് തീപിടുത്തമുണ്ടായത്.

## Article Content

** കൊയിലാണ്ടി: **മൂടാടി വലിയ മലയില്‍ തീപിടിച്ചു. ഇന്ന് ഉച്ചക്ക് 11 മണിടുകൂടിയാണ് തീപിടുത്തമുണ്ടായത്.

റോഡിന് സൈഡില്‍ തീയിട്ടതില്‍ നിന്നും മുകളിലേക്ക് പടര്‍ന്നതാണെന്നു സംശയിക്കുന്നു.

വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും തീ അണയ്ക്കുകയും ചെയ്തു.

ഈ വേനലില്‍ മൂന്നാമത്തെ പ്രാവശ്യമാണ് ഇവിടെ തീയിടുകയും മലയിലേക്ക് പടര്‍ന്ന് കത്തുകയും ചെയ്യുന്നത്.

എഎസ്ടിഒ പി.കെ. പ്രമോദിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്ടിഒ മജീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ്, അനൂപ്, ശ്രീരാഗ്, നിതിന്‍ രാജ്, ഹോംഗാര്‍ഡ് സോമകുമാര്‍ എന്നിവര്‍ തീ അണക്കുന്നതില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109630/a-fire-broke-out-on-the-koilandi-moodadi-big-mountain)