---
title: "പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ; പ്രവേശനം പാസ് മൂലം നിയന്ത്രണം "
english_title: "Peruvannamoozhi Tourism Fest; Access control due to pass"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109659/peruvannamoozhi-tourism-fest-access-control-due-to-pass"
published_at: "2023-04-18T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ea59cef464_OBIT_CARD_JPG.JPG"
keywords: []
---

# പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ; പ്രവേശനം പാസ് മൂലം നിയന്ത്രണം 

> **Lead Summary:** **ചക്കിട്ടപാറ: **പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് പ്രവേശനം പാസ് മൂലം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

## Article Content

**ചക്കിട്ടപാറ: **പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് പ്രവേശനം പാസ് മൂലം നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഫെസ്റ്റ് ഗ്രൗണ്ടിലേക്ക് ഉള്ള പ്രവേശനം, കലാ പരിപാടികള്‍ കാണുന്നതിനും മറ്റ് സൗജന്യ പ്രവേശനങ്ങള്‍ക്കും മാത്രം ആകും ഈ പാസ് ഉപയോഗിക്കാന്‍ കഴിയുക. കാര്‍ണിവല്‍, അമ്യൂസ്‌മെ്‌റ് പാര്‍ക് തുടങ്ങിയവയ്ക്ക് ആവശ്യമായ ടിക്കറ്റുകള്‍ ഫെസ്റ്റ് നഗരിയില്‍ നിന്നും പ്രത്യേകം എടുക്കേണ്ടതാണ്.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ഒരു കുടുംബത്തിന് 200 രൂപയുടെ പാസ് ഉപയോഗിച്ച് മുഴുവന്‍ ദിവസം പ്രവേശനം അനുവദിക്കുന്നതാണ്.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന് പുറമെ താമസിക്കുന്ന ആളുകള്‍ക്ക് 400 രൂപയ്ക്ക് നാല് പേരടങ്ങുന്ന കുടുംബത്തിന് മുഴുവന്‍ ദിവസം പ്രവേശനം അനുവദിക്കും.

250 രൂപ പാസിന് ഒരു വ്യക്തിക്ക് മുഴുവന്‍ ദിവസവും പ്രവേശനം അനുവദിക്കും. കൂടാതെ ഓരോ ദിവസവും കൗണ്ടറില്‍ നിന്നും 50 രൂപ പാസ് ഉപയോഗിച്ച് വ്യക്തികള്‍ക്ക് പ്രവേശനം അനുവദിക്കും.

സുപ്രസിദ്ധ ചലച്ചിത്ര താരം നവ്യ നായര്‍ നയിക്കുന്ന നൃത്ത സന്ധ്യ, കേരളത്തിലെ ഏറ്റവും മികച്ച മ്യസിക്കല്‍ ബാന്റ് ടീം ആയ സിതാര പൊജക്റ്റ് മലബാറിക്കസ്, ടെലിവിഷന്‍ ചാനലുകളിലെ ചിരി തമ്പുരാന്‍ സുധീര്‍ പറവൂര്‍, ഇശല്‍ ഗായിക സുറുമി, ഗസല്‍ ഗായകന്‍ അലോഷി, കെപിഎസി നാടകം, 300 ഓളം പ്രാദേശിക കലാകാരന്മാരുടെ കലാ പ്രകടനം, ജില്ലയിലെ മികച്ച സംഘ നൃത്ത ടീമുകള്‍ മത്സരിക്കുന്ന നൃത്ത മത്സരം തുടങ്ങിയവയാണ് പ്രധാനമായി ഫെസ്റ്റിന്റെ ഭാഗമായുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109659/peruvannamoozhi-tourism-fest-access-control-due-to-pass)