---
title: "പേരാമ്പ്ര ബിആര്‍സി ഏറ്റെടുത്ത ഗൃഹപൂര്‍ത്തീകരണ പദ്ധതിയുടെ താക്കോല്‍ കൈമാറി "
english_title: "Perampra handed over the key to the housing completion project undertaken by BRC"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109679/perampra-handed-over-the-key-to-the-housing-completion-project-undertaken-by-brc"
published_at: "2023-04-18T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643eb5b21ae2c_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര ബിആര്‍സി ഏറ്റെടുത്ത ഗൃഹപൂര്‍ത്തീകരണ പദ്ധതിയുടെ താക്കോല്‍ കൈമാറി 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര ബിആര്‍സി ഏറ്റെടുത്ത ഗൃഹപൂര്‍ത്തീകരണ പദ്ധതിയുടെ താക്കോല്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ചെറുവത്തു മീത്തല്‍ സുരേന്ദ്രന്റെ കുടുംബത്തിന് കൈമാറി.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര ബിആര്‍സി ഏറ്റെടുത്ത ഗൃഹപൂര്‍ത്തീകരണ പദ്ധതിയുടെ താക്കോല്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ചെറുവത്തു മീത്തല്‍ സുരേന്ദ്രന്റെ കുടുംബത്തിന് കൈമാറി.

പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം കെ.കെ ഹനീഫ വിദ്യാര്‍ത്ഥിക്കുള്ള സഹായ ഉപകരണം കൈമാറി.

ജില്ല പ്രോഗ്രാം ഓഫീസര്‍ പി.പി മനോജ്, അധ്യാപക സംഘടന പ്രതിനിധികളായ കെ ഷാജിമ, ഷിബു മാത്യു, ബി.ബി ബിനീഷ് എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ വി.പി നിത സ്വാഗതവും ഗൃഹ പൂര്‍ത്തീകരണ പദ്ധതിയുടെ ജോ. കണ്‍വീനര്‍ എല്‍.വി രഞ്ജിത്ത് നന്ദിയും പറഞ്ഞു.

പേരാമ്പ്ര പഞ്ചായത്തില്‍ താമസിക്കുന്ന കായണ്ണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കുട്ടിയുടെ ഗൃഹ പൂര്‍ത്തീകരണ പദ്ധതിയിലൂടെയാണ് കുട്ടിയുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109679/perampra-handed-over-the-key-to-the-housing-completion-project-undertaken-by-brc)