---
title: "കുട്ടികളിലെ പഠന പെരുമാറ്റപ്രശ്‌ന നിര്‍ണ്ണയ ക്യാമ്പ് "
english_title: "Camp for learning behavior problems in children"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109684/camp-for-learning-behavior-problems-in-children"
published_at: "2023-04-18T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643eba386a21f_OBIT_CARD_JPG.JPG"
keywords: []
---

# കുട്ടികളിലെ പഠന പെരുമാറ്റപ്രശ്‌ന നിര്‍ണ്ണയ ക്യാമ്പ് 

> **Lead Summary:** **കൊയിലാണ്ടി: **കുട്ടികളെ അലട്ടുന്ന പഠനപ്രശ്‌നങ്ങളെയും കുട്ടികളിലെ പലവിധത്തിലുള്ള പെരുമാറ്റ, സ്വഭാവപ്രശ്‌നങ്ങളെയും തിരിച്ചറിയുവാന്‍ ഈ മധ്യവേനലവധിക്കാലത്ത് കൊയിലാണ്ടി പെരുവട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**കൊയിലാണ്ടി: **കുട്ടികളെ അലട്ടുന്ന പഠനപ്രശ്‌നങ്ങളെയും കുട്ടികളിലെ പലവിധത്തിലുള്ള പെരുമാറ്റ, സ്വഭാവപ്രശ്‌നങ്ങളെയും തിരിച്ചറിയുവാന്‍ ഈ മധ്യവേനലവധിക്കാലത്ത് കൊയിലാണ്ടി പെരുവട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ഒരു ക്യാമ്പ് സംഘടിപ്പിക്കുന്നു.

കുട്ടികളില്‍ കണ്ടുവരുന്ന പഠനത്തിലുള്ള ശ്രദ്ധക്കുറവ്, പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റാത്ത അവസ്ഥ, അക്ഷരങ്ങള്‍ മാറി എഴുതുക, മാതാപിതാക്കളെ അലട്ടുന്ന കുട്ടികളിലെ അമിത ഫോണ്‍ ഉപയോഗം, രക്ഷിതാക്കളെ എതിര്‍ത്ത് സംസാരിക്കുക, ആളുകളെ മറ്റുള്ളവര്‍ തന്നെ മനസിലാക്കുന്നില്ല, ആര്‍ക്കും തന്നെ ഇഷ്ടമില്ല എന്ന തോന്നലുകള്‍ എല്ലാത്തിനെക്കുറിച്ചും സാധാരണയില്‍ കവിഞ്ഞ ആകാംക്ഷ എന്നാല്‍ ഇത് പ്രകടിപ്പിക്കാതെ ഉള്ളില്‍ ഒതുക്കുക, അനുസരണക്കുറവ്, നിരന്തരം കളവ് പറയുക, ആശയവിനിമയ പ്രശ്‌നങ്ങള്‍, അകാരണഭയം പൊതു ഇടങ്ങളിലെ ഉള്‍വലിയല്‍ എന്നിവ ക്യാമ്പില്‍ നിര്‍ണയിക്കുന്നു.

ബുക്കിങ്ങിനു വിളിക്കുക :7593066066,7592006663. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി :20/04/2023

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109684/camp-for-learning-behavior-problems-in-children)