---
title: "ഭിന്നശേഷിയുള്ളവരുടെ പത്താമതു സമൂഹ വിവാഹം; അപേക്ഷ ക്ഷണിച്ചു "
english_title: "10th community marriage of the differently abled; Application invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109700/10th-community-marriage-of-the-differently-abled-application-invited"
published_at: "2023-04-18T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ece8502c30_OBIT_CARD_JPG.JPG"
keywords: []
---

# ഭിന്നശേഷിയുള്ളവരുടെ പത്താമതു സമൂഹ വിവാഹം; അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കേരള ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്താമത് ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹത്തിനു താല്പര്യമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര:** കേരള ഭിന്നശേഷി ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്താമത് ഭിന്നശേഷിയുള്ളവരുടെ സമൂഹ വിവാഹത്തിനു താല്പര്യമുള്ള പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ശാരീരികം, സംസാരം, കാഴ്ച എന്നീ വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പെണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. വൈകല്യമുള്ളവരെ സ്വീകരിക്കാന്‍ സന്മനസ്സുള്ള വൈകല്യം ഇല്ലാത്ത യുവതികള്‍ക്കും അഗതി അനാഥ മന്ദിരത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലക്കാര്‍ക്ക് മുന്‍ഗണന. വധു വരന്മാരെ തിരഞ്ഞെടുക്കുന്ന കൂടിക്കാഴ്ച സംഗമം അടുത്ത മാസം തൃശ്ശൂരില്‍ വച്ച് നടക്കും.

അപേക്ഷകള്‍ 2023 ഏപ്രില്‍ 25നു മുന്‍പായി ഓഫിസില്‍ ലഭിച്ചിരിക്കണമെന്ന് ജനറല്‍ സെക്രട്ടറി കാദര്‍ നാട്ടിക അറിയിച്ചു. അപേക്ഷ ഫോറം ഓണ്‍ലൈന്‍ ആയിട്ട് ലഭിക്കുന്നതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. 9446627871, 9947685304

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109700/10th-community-marriage-of-the-differently-abled-application-invited)