---
title: "പെരുന്നാള്‍ ആഘോഷിക്കാന്‍ സമ്മാനവുമായി കെഎംസിസി കൂട്ടായ്മ"
english_title: "KMCC koottayma perambra up with gifts to celebrate the ramsan festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109772/kmcc-koottayma-perambra-up-with-gifts-to-celebrate-the-ramsan-festival"
published_at: "2023-04-19T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f965def05e_0000_ATTACH_.jpg"
keywords: []
---

# പെരുന്നാള്‍ ആഘോഷിക്കാന്‍ സമ്മാനവുമായി കെഎംസിസി കൂട്ടായ്മ

> **Lead Summary:** പേരാമ്പ്ര : മരണപ്പെട്ട പ്രവാസികളുടെ മക്കള്‍ക്ക് ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായവരുടെ സംഘടനയായ കെഎംസിസി കൂട്ടായ്മ പേരാമ്പ്രയുടെ സമ്മാനവുമായി എത്തുന്നു.

## Article Content

പേരാമ്പ്ര : മരണപ്പെട്ട പ്രവാസികളുടെ മക്കള്‍ക്ക് ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായവരുടെ സംഘടനയായ കെഎംസിസി കൂട്ടായ്മ പേരാമ്പ്രയുടെ സമ്മാനവുമായി എത്തുന്നു.

പുതുവസ്ത്രവും, പെരുന്നാള്‍ കിറ്റും അടങ്ങുന്ന പെരുന്നാള്‍ സമ്മാനം വീട്ടിലെത്തിച്ച് കൊടുത്ത് കെഎംസിസി കൂട്ടായ്മ പേരാമ്പ്ര മാതൃകയായി. പദ്ധതിയുടെ ഭാഗമായി അവശതകള്‍ അനുഭവിക്കുന്ന പ്രവാസികള്‍ക്ക് പെരുന്നാള്‍ ക്വിറ്റും വീട്ടിലെത്തിച്ച് കൊടുത്തു.

വി.കെ റസാഖ് ചെയര്‍മാനും, എം.സി ബഷീര്‍ കണ്‍വീനറും, കോരമ്പത്ത് ബഷീര്‍ ട്രഷററുമായ കെഎംസിസി കൂട്ടായ്മ ആംബുലന്‍സ് സര്‍വ്വീസ്, ചികിത്സ സഹായങ്ങള്‍, വീട് നിര്‍മ്മാണം, വിദ്യാഭ്യാസ സഹായങ്ങള്‍ ഉള്‍പ്പടെ ചെയ്ത് സമൂഹത്തില്‍ മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

പെരുന്നാള്‍ സമ്മാന വിതരണ ചടങ്ങിന്റ ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ് നിര്‍വ്വഹിച്ചു. ടി.സി. മുഹമ്മദ് അദ്യക്ഷത വഹിച്ചു.

പുതുക്കുടി അബ്ദുറഹിമാന്‍, ടി.പി. മുഹമ്മദ്, ഇ. ഷാഹി, ചേറമ്പറ്റ മമ്മു, സി. സൂപ്പി, പുറമണ്ണില്‍ മൊയ്തു, വല്ലാറ്റ യൂസഫ്, റസാഖ് ഗുരുക്കള്‍, ടി.കെ. നഹാസ്, കെ.പി. റസാഖ്, സി.പി ഹമീദ്, പി.വി നജീര്‍, ആര്‍.കെ. മുഹമ്മദ്, എം.ടി റഫീഖ്, പുതിയോട്ടില്‍ മുഹമ്മദലി, റാഫി കക്കാട്, പ്രവാസി മുഹമ്മദ്, സി.കെ. ഹാഫിസ്, സയ്യീദ് അയനിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കക്കിനികണ്ടി മൊയ്ദീന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് മുഹമ്മദ് എടവരാട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109772/kmcc-koottayma-perambra-up-with-gifts-to-celebrate-the-ramsan-festival)