---
title: "മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌ക്കാരം ചിത്രകാരന്‍ മദനന്"
english_title: "Malabar Sukumaran Bhagavatar Memorial Award to great artist Madanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109786/malabar-sukumaran-bhagavatar-memorial-award-to-great-artist-madanan"
published_at: "2023-04-19T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fa368acb05_MADANAN.jpg"
keywords: []
---

# മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌ക്കാരം ചിത്രകാരന്‍ മദനന്

> **Lead Summary:** ** ചേമഞ്ചേരി:** സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌ക്കാരം പ്രശസ്ത ചിത്രകാരന്‍ മദനന്.

## Article Content

** ചേമഞ്ചേരി:** സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്‌ക്കാരം പ്രശസ്ത ചിത്രകാരന്‍ മദനന്.

സുകുമാരന്‍ ഭാഗവതരുടെ ഇരുപത്തിരണ്ടാം ചരമവാര്‍ഷികം ഏപ്രില്‍ 22 ന് പൂക്കാട് കലാലയത്തില്‍ ഗുരുസ്മരണയായി സംഘടിപ്പിക്കുന്നു. വൈകീട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളത്തില്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തും.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാലത്ത് കേളിക്കൈ, ദീപ പ്രകാശനം, പുഷ്പാര്‍ച്ചന, സമൂഹ കീര്‍ത്തനാലാപനം എന്നിവ നടക്കും.

വൈകീട്ട് നടക്കുന്ന അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധ മൃദംഗവിദ്വാനും സംഗീതജ്ഞനുമായ എന്‍.കെ. മധുസൂദനന്‍ ഹാര്‍മോണിയം കച്ചേരി നടത്തുന്നു. യുവപ്രതിഭ ശ്യം കല്യാണ്‍ വയലിനിലും, ഗുരുവായൂര്‍ സനോജ് മൃദംഗത്തിലും പക്കമേളമൊരുക്കുന്നു.

അനുസ്മരണ പരിപാടിയുടെ ഭാഗമായ ഗാനപ്രഭാ പുരസ്‌ക്കാര സംഗീത മത്സരം മെയ് 13 ന് സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109786/malabar-sukumaran-bhagavatar-memorial-award-to-great-artist-madanan)