---
title: " ജൈവ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു "
english_title: "Organized organic vegetable harvest festival at koyakandy naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109811/organized-organic-vegetable-harvest-festival-at-koyakandy-naduvannur"
published_at: "2023-04-19T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fbfdd00f2a_KOYAKANDY.jpg"
keywords: []
---

#  ജൈവ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു 

> **Lead Summary:** ** നടുവണ്ണൂര്‍ : **പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, എലങ്കമല്‍ ദിശ കാര്‍ഷിക കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു.

## Article Content

** നടുവണ്ണൂര്‍ : **പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും, എലങ്കമല്‍ ദിശ കാര്‍ഷിക കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തില്‍ ജൈവ പച്ചക്കറി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു.

കാര്‍ഷിക കൂട്ടായ്മയിലെ മുപ്പതോളം വനിതകള്‍ ചേര്‍ന്ന് അത്യുല്പാദനശേഷിയുള്ള ചീര, വെണ്ട, പയര്‍, പാവല്‍, വെള്ളരി തുടങ്ങിയ വിവിധ പച്ചക്കറികളുടെ ജൈവ കൃഷിയാണ് നടത്തിയത്.

നടുവണ്ണൂര്‍ കൊയക്കണ്ടിയില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പി. സുജ, ധന്യ, കെ.കെ. ഷൈമ, ഡോ. പി. രാതാകൃഷ്ണന്‍, ഡോ. പി.എസ് മനോജ്, കെ.എം. സക്കീന എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 30 കൃഷകര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109811/organized-organic-vegetable-harvest-festival-at-koyakandy-naduvannur)