---
title: "ഫുട്‌ബോള്‍ അക്കാദമി പരിശീലകനും റിട്ട. പോസ്റ്റല്‍ ജീവനക്കാരനുമായ കുറുവങ്ങാട് കനാത്ത് താഴ സുരേന്ദ്രന്‍ അന്തരിച്ചു "
english_title: "Football Academy Coach and Retd.  postal employee Kanath Surendran,Kuruvangad passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109824/football-academy-coach-and-retd-postal-employee-kanath-surendrankuruvangad-passed-away"
published_at: "2023-04-19T16:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fcba459509_BALAKRISHNAN____POST.jpg"
keywords: []
---

# ഫുട്‌ബോള്‍ അക്കാദമി പരിശീലകനും റിട്ട. പോസ്റ്റല്‍ ജീവനക്കാരനുമായ കുറുവങ്ങാട് കനാത്ത് താഴ സുരേന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി:** ഫുട്‌ബോള്‍ അക്കാദമി പരിശീലകനും റിട്ട. പോസ്റ്റല്‍ ജീവനക്കാരനുമായ കുറുവങ്ങാട് കനാത്ത് താഴ സുരേന്ദ്രന്‍ അന്തരിച്ചു.

## Article Content

**കൊയിലാണ്ടി:** ഫുട്‌ബോള്‍ അക്കാദമി പരിശീലകനും റിട്ട. പോസ്റ്റല്‍ ജീവനക്കാരനുമായ കുറുവങ്ങാട് കനാത്ത് താഴ സുരേന്ദ്രന്‍ അന്തരിച്ചു.

സിപിഐ (എം) ദേവസ്വംകുനി ബ്രാഞ്ച് അംഗം, കൊയിലാണ്ടിയിലെ പഴയ കാല ഫുട്‌ബോള്‍ താരം, എകെജി ഫുട്‌ബോള്‍ റഫറി, ഗോള്‍ കീപ്പര്‍, എബിസി ഫുട്‌ബോള്‍ അക്കാദമി പരിശീലകന്‍ പി.കെ. എസ്. കൊയിലാണ്ടി മേഖലാ കമ്മിറ്റി അംഗം, കര്‍ഷകസംഘം മേഖലാ കമ്മിറ്റി അംഗം തുടങ്ങി വിവധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

പി ആന്റ് ടി ഫൂട്ട്‌ബോര്‍ ടീം, ക്വാര്‍ട്ട്‌സ് കൊയിലാണ്ടി, ഭഗത് സിംഗ് ഫൂട്ട്‌ബോള്‍ ക്ലബ്ബ്, ഇന്‍ഡിപെന്റന്റ് ബഡ്‌സ് തുടങ്ങി കോഴിക്കോട് ജില്ലയിലെ നിരവധി ഫുട്‌ബോള്‍ ടീംമുകള്‍ക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

പരേതരായ കനാത്ത് താഴ കേളന്റെയും, ചോയിച്ചിയുടെയും മകനാണ്. ഭാര്യ ഉഷ. മക്കള്‍ ശ്രുതി, (നൃത്തധ്യാപിക കൊരയങ്ങാട് കലാക്ഷേത്രം) ശ്രേണി, ശ്രാവണ്‍. അഭിലാഷ് (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍ ഉഷ, പരേതനായ ബാലകൃഷ്ണന്‍ (റിട്ട. എസ്.ഐ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109824/football-academy-coach-and-retd-postal-employee-kanath-surendrankuruvangad-passed-away)