---
title: "മെയ്ദിന റാലിയില്‍ 5000 പേര്‍ അണിനിരത്തും; സ്വാഗത സംഘം രൂപീകരിച്ചു "
english_title: "5000 people will be mobilized in Maydina rally; Welcome team formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109846/5000-people-will-be-mobilized-in-maydina-rally-welcome-team-formed"
published_at: "2023-04-19T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ff7180fc96_OBIT_CARD_JPG.JPG"
keywords: []
---

# മെയ്ദിന റാലിയില്‍ 5000 പേര്‍ അണിനിരത്തും; സ്വാഗത സംഘം രൂപീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സാര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ദിനം പേരാമ്പ്രയില്‍ വിപുലമായി ആചരിക്കുന്നതിന് വര്‍ഗ്ഗബഹുജന, ട്രേഡ്യൂണിയന്‍, യുവജന - വിദ്യാര്‍ത്ഥി മഹിള, എന്‍ ആര്‍ ഇ ജി സംഘടനകളുടെ നേതൃത്വത്തില്‍ കോ _ഓപ്പ് ബേങ്ക് ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു.

## Article Content

**പേരാമ്പ്ര:** സാര്‍വ്വദേശീയ തൊഴിലാളി ദിനമായ മെയ് ദിനം പേരാമ്പ്രയില്‍ വിപുലമായി ആചരിക്കുന്നതിന് വര്‍ഗ്ഗബഹുജന, ട്രേഡ്യൂണിയന്‍, യുവജന - വിദ്യാര്‍ത്ഥി മഹിള, എന്‍ ആര്‍ ഇ ജി സംഘടനകളുടെ നേതൃത്വത്തില്‍ കോ _ഓപ്പ് ബേങ്ക് ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു.

സിഐടിയു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ സുനില്‍ മെയ്ദിന റാലിയുടെ പരിപാടി വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, അന്നന്മജോസഫ്, വി.കെ അമര്‍ഷാഹിന്‍, മേയലാട്ട് ബാലകൃഷ്ണന്‍, അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു.

എന്‍.കെ ലാല്‍-കണ്‍വീനര്‍, പരാണ്ടി മനോജ്-ചെയര്‍മാന്‍, ശശികുമാര്‍ പേരാമ്പ്ര-ട്രഷറര്‍ എന്നിവര്‍ ഭാരഭാഹികളായി 201 അംഗ സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു.

പൊതുസമ്മേളനം സിഐടിയു ജില്ല സെക്രട്ടറി പി.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. വൈകു. 4 മണി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പ്രകടനം ആരംഭിച്ച് മാര്‍ക്കറ്റിങ്ങ് സൊസൈറ്റി ഗ്രൗണ്ടില്‍ പൊതുസമ്മേളനം നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109846/5000-people-will-be-mobilized-in-maydina-rally-welcome-team-formed)