---
title: "കേരളാ വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ യൂണിറ്റ് ഓഫീസ് തുറന്നു "
english_title: "Kerala Traders Industry Committee opened Chakkittapara unit office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109862/kerala-traders-industry-committee-opened-chakkittapara-unit-office"
published_at: "2023-04-19T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440082a4f3f3_OBIT_CARD_JPG.JPG"
keywords: []
---

# കേരളാ വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ യൂണിറ്റ് ഓഫീസ് തുറന്നു 

> **Lead Summary:** **ചക്കിട്ടപാറ: **കേരളാ വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും സംഘടന ജില്ലാ ഭാരവാഹികള്‍ക്കു സ്വീകരണവും സംയുക്തമായി ചക്കിട്ടപാറയില്‍ നടത്തി.

## Article Content

**ചക്കിട്ടപാറ: **കേരളാ വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ യൂണിറ്റ് ഓഫീസ് ഉദ്ഘാടനവും സംഘടന ജില്ലാ ഭാരവാഹികള്‍ക്കു സ്വീകരണവും സംയുക്തമായി ചക്കിട്ടപാറയില്‍ നടത്തി.

സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബേബി നന്തലത്ത് അധ്യക്ഷനായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ചക്കിട്ടപാറ സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി രഘുനാഥ്, വ്യാപാര സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍, ഏരിയ സെക്രട്ടറി വി.എം മുഹമ്മദ്, ഇ.എ ജെയിംസ് എന്നിവര്‍ സംസാരിച്ചു.

സമിതി യൂണിറ്റ് ഭാരവാഹികളായ ഇ.എം ശ്രീജിത്ത് സ്വാഗതവും വര്‍ഗീസ് പറമ്പുകാട്ടില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109862/kerala-traders-industry-committee-opened-chakkittapara-unit-office)