---
title: "ചാലിക്കരയില്‍ അനുമോദനവും ഇഫ്താര്‍ സംഗമം നടത്തി "
english_title: "Congratulation and Iftar Sangam was held at Chalikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/109890/congratulation-and-iftar-sangam-was-held-at-chalikkara"
published_at: "2023-04-19T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644022efaa67e_OBIT_CARD_JPG.JPG"
keywords: []
---

# ചാലിക്കരയില്‍ അനുമോദനവും ഇഫ്താര്‍ സംഗമം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **ചാലിക്കര ശാഖ എസ്‌വൈഎസ് എസ്‌കെഎസ്സ്എസ്സ്ഫും സംയുക്തമായി ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് പരിസരത്ത് നടത്തിയ ഇഫ്താര്‍ സംഗമം മഹല്ല് ഖത്വീബ് മുഹമദലി ബാഖവി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ചാലിക്കര ശാഖ എസ്‌വൈഎസ് എസ്‌കെഎസ്സ്എസ്സ്ഫും സംയുക്തമായി ചാലിക്കര മസ്ജിദുല്‍ ഫാറൂഖ് പരിസരത്ത് നടത്തിയ ഇഫ്താര്‍ സംഗമം മഹല്ല് ഖത്വീബ് മുഹമദലി ബാഖവി ഉദ്ഘാടനം ചെയ്തു.

പി.കെ.കെ. നാസര്‍ അദ്ധ്യക്ഷനായി. പി.പി. ഷംനാദ് സ്വാഗതം പറഞ്ഞു. ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയില്‍ പൊതു പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളായ പി.എം.മുഹമ്മദ് അജ്‌ലാന്‍, ഇശല്‍ സൈനബ്, മുഹമ്മദ് സീഷാന്‍, മുഹമ്മദ് സിനാന്‍, കെ.എം.ഷഹബാസ്, അദ്‌നാന്‍ റഫീഖ്, അമല്‍ നാശിത്ത്, വി.പി. അമീന്‍, പി.കെ. അഷറഫ്, പി.പി. മുഹമ്മദ് ജസീല്‍, മുഹമ്മദ് നിദാല്‍, കെ മെഹ്ഫുദ, അല്‍ ഹിബ ഹബീബ്, ആമിര്‍ സുഹൈല്‍.പി. എന്നിവരെ ഉപഹാരം നല്‍കി അനുമോദിച്ചു.

മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചാലില്‍ റഷീദ്, കുന്നത്ത് ഇബ്രാഹിം, അമ്മോട്ടി കൊല്ലിയില്‍ എസ്.കെ. ഇബ്രാഹിം, കെ.ടി.ഹബീബ്, മുജീബ് റഹ്മാന്‍ കുന്നത്ത്, ടി.പി.കുഞ്ഞിമൊയ്തി എന്നിവര്‍ സംസാരിച്ചു.

കെ.കെ നൗഫല്‍, ടി.കെ.വി. ഷാഹിദ്, എന്‍.കെ. ഷാനിദ്, സി. മുജീബ്, എം.കെ മുനീര്‍, സി. റിന്‍ഷാദ്, ടി.കെ. നിസാര്‍ തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/109890/congratulation-and-iftar-sangam-was-held-at-chalikkara)