---
title: "മൈക്ക് സമര്‍പ്പണവും നെയ്ത്തിരി സമര്‍പ്പണ നിധി ഉദ്ഘാടനവും "
english_title: "Mic dedication and inaugurating the Neithiri dedication fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110063/mic-dedication-and-inaugurating-the-neithiri-dedication-fund"
published_at: "2023-04-20T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644150ec05a14_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# മൈക്ക് സമര്‍പ്പണവും നെയ്ത്തിരി സമര്‍പ്പണ നിധി ഉദ്ഘാടനവും 

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് നരസിംഹ ക്ഷേത്രത്തിലെ മാതൃസമിതി സമാഹരിച്ച 75000 രൂപയുടെ മൈക്ക് സമര്‍പ്പണം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീരാമചന്ദ്രന് നല്‍കിക്കൊണ്ട് ക്ഷേത്രാങ്കണത്തില്‍ വിഷു ദിനത്തില്‍ മുന്‍ മലബാര്‍ ദേവസ്വം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**നൊച്ചാട്: **നൊച്ചാട് നരസിംഹ ക്ഷേത്രത്തിലെ മാതൃസമിതി സമാഹരിച്ച 75000 രൂപയുടെ മൈക്ക് സമര്‍പ്പണം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീരാമചന്ദ്രന് നല്‍കിക്കൊണ്ട് ക്ഷേത്രാങ്കണത്തില്‍ വിഷു ദിനത്തില്‍ മുന്‍ മലബാര്‍ ദേവസ്വം സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

നെയ്ത്തിരി സമര്‍പ്പണ നിധിയുടെ ഫണ്ട് ദേവകി അമ്മ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ് വിന്ദിത രാമദാസ് അധ്യക്ഷയായി. മാതൃസമിതി ട്രഷറര്‍ ദീപ വാവള്ളോട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ട്രസ്റ്റി ചെയര്‍മാന്‍ രാമചന്ദ്രന്‍ ചന്ദ്രമന, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ നാരായണന്‍.കെ, ഇ.ടി പ്രദീഷ് സുരേന്ദ്രന്‍, എന്‍.എം രാജു, സബിനേഷ് നൊച്ചാട് എന്നിവര്‍ സംസാരിച്ചു. മാതൃസമിതി സെക്രട്ടറി സുനിത അനില്‍ സ്വാഗതവും ഷീബ സതീശന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110063/mic-dedication-and-inaugurating-the-neithiri-dedication-fund)