---
title: "ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം "
english_title: "Student died after vomiting; Information about the accused has been received"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110072/student-died-after-vomiting-information-about-the-accused-has-been-received"
published_at: "2023-04-20T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441595095c27_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം 

> **Lead Summary:** അരിക്കുളം: ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം. പ്രതിയുടെതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചു വരുകയാണ്.

## Article Content

അരിക്കുളം: ഛര്‍ദിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം. പ്രതിയുടെതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചു വരുകയാണ്.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി ആണ് കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്. ഞായറാഴ്ച അരിക്കുളത്തെ കടയില്‍ നിന്നും ഐസ്‌ക്രീം കഴിച്ചിരുന്നു.

ഇതെ തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയും വീടിനു സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും, മേപ്പയൂരിലും, ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളെജിലെക്ക് റഫര്‍ ചെയ്യുകയായിരുന്നു തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍വേശപ്പിച്ചെങ്കിലും രാവിലെയോടെ മരണമടയുകയായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിയ ശേഷം കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. തുടര്‍ന്ന് ആരോഗ്യ വകുപ്പ,് ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, ഫോറന്‍സിക് വിഭാഗം ചേര്‍ന്ന് അരിക്കുള്ളത്തെ ഐസ്‌ക്രീം വിറ്റ കടയില്‍ നിന്നും സാമ്പിള്‍ എടുത്ത് പരിശോധിച്ച ശേഷം കട അടപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തി. ഇതെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വിദഗ്ദമായ അന്വേഷണം നടത്തി. നിരവധി പേരില്‍ നിന്നും മൊഴി എടുത്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ മൂന്നു ദിവസമായി നിരവധി പേരെ പോലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പസാ മിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി.ആര്‍.ഹരിപ്രസാദ്, സി.ഐ.കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി .ഒ, ബിനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഉടന്‍ അറസ്റ്റിലാവുമെന്നാണ് സൂചന ബന്ധുതന്നെയാണ് പ്രതിയെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110072/student-died-after-vomiting-information-about-the-accused-has-been-received)