---
title: "ഫയര്‍ സര്‍വീസ് ദിനചാരണത്തിന്റെ ഭാഗമായി താലൂക് ആശുപത്രി പരിസരം ശുചീകരിച്ചു "
english_title: "The Taluk Hospital premises were cleaned as part of the fire service daily ritual"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110085/the-taluk-hospital-premises-were-cleaned-as-part-of-the-fire-service-daily-ritual"
published_at: "2023-04-20T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64416f7b19152_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഫയര്‍ സര്‍വീസ് ദിനചാരണത്തിന്റെ ഭാഗമായി താലൂക് ആശുപത്രി പരിസരം ശുചീകരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ദേശീയ ഫയര്‍ സര്‍വീസ് ദിനചാരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക് ആശുപത്രി പരിസരം ഫയര്‍ സര്‍വീസ് ജീവനക്കാര്‍, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, ആപത് മിത്ര വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നു ശുചിയാക്കി.

## Article Content

**പേരാമ്പ്ര:** ദേശീയ ഫയര്‍ സര്‍വീസ് ദിനചാരണത്തിന്റെ ഭാഗമായി പേരാമ്പ്ര താലൂക് ആശുപത്രി പരിസരം ഫയര്‍ സര്‍വീസ് ജീവനക്കാര്‍, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാര്‍, ആപത് മിത്ര വളണ്ടിയര്‍മാര്‍ എന്നിവര്‍ ചേര്‍ന്നു ശുചിയാക്കി.

പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ ഗോപാലകൃഷ്ണന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി ഗിരീഷ്, ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഏ. ഷാജില്‍കുമാര്‍, ഡോ. സി.കെ. വിനോദ്, അസി. സ്റ്റേഷന്‍ ഓഫീസര്‍ പി. വിനോദന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍.എം ലതീഷ്, താലൂക് ഹോസ്പിറ്റല്‍ പി.ആര്‍.ഒ സിനില, സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍ ടി.സി സൗദ, ആപത് മിത്ര വളണ്ടിയര്‍ കെ.എം സബിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110085/the-taluk-hospital-premises-were-cleaned-as-part-of-the-fire-service-daily-ritual)