---
title: "അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച 12 വയസ്സുകാരന്റെ മരണം കൊലപാതകം; പിതാവിന്റെ സഹോദരി അറസ്റ്റില്‍ "
english_title: "Death of 12-year-old boy who ate ice cream in Arikulam is murder; Father's sister arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110131/death-of-12-year-old-boy-who-ate-ice-cream-in-arikulam-is-murder-fathers-sister-arrested"
published_at: "2023-04-21T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442138120f1c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച 12 വയസ്സുകാരന്റെ മരണം കൊലപാതകം; പിതാവിന്റെ സഹോദരി അറസ്റ്റില്‍ 

> **Lead Summary:** അരിക്കുളം: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് 12 വയസ്സുകാരന്‍ ഛര്‍ദിയെ തുടര്‍ന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍.

## Article Content

അരിക്കുളം: അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ച് 12 വയസ്സുകാരന്‍ ഛര്‍ദിയെ തുടര്‍ന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസിന്റെ കണ്ടെത്തല്‍.

അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി (12) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. മുഹമ്മദലിയുടെ സഹോദരി താഹിറ (38)യെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

ഐസ് ക്രീമില്‍ എലിവിഷം ചേര്‍ത്തിയതാണ് മരണ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അഹമ്മദ് ഹസന്‍ റിഫായിക്ക് ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ചര്‍ദ്ദി അനുഭവപ്പെടുകയും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരണമടയുകയുമായിരുന്നു.

മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചായിരുന്നു വിഷം ചേര്‍ത്തതെന്ന് ചോദ്യം ചെയ്യലില്‍ താഹിറ സമ്മതിച്ചു. എന്നാല്‍ അവര്‍ വീട്ടില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് മകന്‍ ഇത് കഴിക്കുകയായിരുന്നു.

അടുത്തടു ത്ത വീടുകളിലാണ് രണ്ട് കുടുംബവും താമസിക്കുന്നത്. താഹിറക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച അരിക്കുളത്തെ കടയില്‍ നിന്നും വാങ്ങിയ ഐസ്‌ക്രീം കുട്ടി കഴിച്ചിരുന്നു,

ഇതെ തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയും വീടിനു സമീപം മുത്താമ്പിയിലെ ക്ലിനിക്കിലും, മേപ്പയൂരിലും, ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളെജിലെക്ക് റഫര്‍ ചെയ്യുകയായിരുന്നു

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍വേശപ്പിച്ചെങ്കിലും രാവിലെയോടെ മരണമടയുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിയ ശേഷം കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

തുടര്‍ന്ന് ആരോഗ്യ വകുപ്പ,് ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ്, ഫോറന്‍സിക് വിഭാഗം ചേര്‍ന്ന് അരിക്കുള്ളത്തെ ഐസ്‌ക്രീം വിറ്റ കടയില്‍ നിന്നും സാമ്പിള്‍ എടുത്ത് പരിശോധിച്ച ശേഷം കട അടപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അലൂമിനിയം ഫോസ്‌ഫേറ്റ്ന്റെ അംശം കണ്ടെത്തി. ഇതെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് വിദഗ്ദമായ അന്വേഷണം നടത്തി. നിരവധി പേരില്‍ നിന്നും മൊഴി എടുത്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ മൂന്നു ദിവസമായി നിരവധി പേരെ പോലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പസാ മിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി.ആര്‍.ഹരിപ്രസാദ്, സി.ഐ.കെ.സി.സുബാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി .ഒ, ബിനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കൊലപാതക കേസില്‍ അഞ്ച് ദിവസം കൊണ്ട് പ്രതിയെ പിടികൂടാനയത് പൊലീസിസ് സേനക്ക് മുതല്‍കൂട്ടു തന്നെയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110131/death-of-12-year-old-boy-who-ate-ice-cream-in-arikulam-is-murder-fathers-sister-arrested)