---
title: "പെരുവണ്ണാമൂഴിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍; ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു "
english_title: "Green Protocol in Peruvannamoozhi; A booth was set up on the boat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110140/green-protocol-in-peruvannamoozhi-a-booth-was-set-up-on-the-boat"
published_at: "2023-04-21T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64421cd9a1eca_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പെരുവണ്ണാമൂഴിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍; ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു 

> **Lead Summary:** **ചക്കിട്ടപ്പാറ:** വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്ന പദ്ധതി പ്രകാരം പെരുവണ്ണമൂഴിയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു.

## Article Content

**ചക്കിട്ടപ്പാറ:** വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കുന്ന പദ്ധതി പ്രകാരം പെരുവണ്ണമൂഴിയില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു.

പെരുവണ്ണമൂഴി ഫെസ്റ്റിനോടാനുബന്ധിച്ച് ഏപ്രില്‍ 23 മുതല്‍ മെയ് 7വരെ ഗ്രീന്‍ പ്രോട്ടോകോള്‍ സ്ഥാപിക്കുന്നതിനായി ബോട്ടില്‍ ബൂത്ത്, വേസ്റ്റ് പിന്‍, അനുബന്ധ ശുചീകരണ സംവിധാനങ്ങള്‍, സ്ഥിരമായ 30 ഹരിത കര്‍മ്മസേന അഗങ്ങള്‍ എന്നിവ വിന്യസിച്ചു.

ബോട്ടില്‍ ബൂത്ത് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് ആദ്യക്ഷനായി. ഇ.എസ് സവിത, കെ.എം ടെസ്സി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110140/green-protocol-in-peruvannamoozhi-a-booth-was-set-up-on-the-boat)