---
title: "ദാഹജലത്തിനായ്; കുടിവെള്ളക്ഷാമം, ധര്‍ണ്ണയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ "
english_title: "For thirsty water; Drinking water shortage, UDF workers on strike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110162/for-thirsty-water-drinking-water-shortage-udf-workers-on-strike"
published_at: "2023-04-21T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644234e8b8233_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ദാഹജലത്തിനായ്; കുടിവെള്ളക്ഷാമം, ധര്‍ണ്ണയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കന്നതില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണാധികാരികള്‍ കാണിക്കുന്ന അലംബാവത്തിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കന്നതില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണാധികാരികള്‍ കാണിക്കുന്ന അലംബാവത്തിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ധര്‍ണ്ണാ സമരം നടത്തി.

19 വാര്‍ഡുകളുള്ള പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ ഒരു വാഹനത്തിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.

മാത്രമല്ല ഇതിലേക്ക് ആവശ്യമായ വൈള്ളം ശേഖരിക്കുന്നത് 8 കിമി അപ്പുറമുള്ള മേപ്പയ്യൂരില്‍ നിന്നാണ്. പേരാമ്പ്ര വെള്ളം സുലഭമായി ലഭിക്കുമെന്നിരിക്കെ മേപ്പയ്യൂരില്‍ നിന്ന് വെള്ളമെടുക്കുന്നതില്‍ ദൂരൂഹതയും ഉണ്ടെന്ന് യുഡിഎഫ് ആരോപിച്ചു.

ധര്‍ണ്ണാ സമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടു കെ.മധുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പുതുക്കുടി അബ്ദ റഹിമാന്‍ അദ്ധ്യക്ഷനായിരുന്നു.

രാജന്‍ മരുതേരി, പി.കെ.രാഗേഷ്, ഇ.ഷാഹി, പി.എസ്.സുനില്‍കുമാര്‍, കെ.പി.റബാക്ക്, കെ.സി.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അര്‍ജുന്‍കറ്റയാട്ട്, കെ.കെ.ഗംഗാധരന്‍, അസീസ്, പി.കെ.മജീദ് എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110162/for-thirsty-water-drinking-water-shortage-udf-workers-on-strike)