---
title: "സ്മൃതി ശതകം 2023; ബോധവല്‍ക്കരണ ക്ലാസ് നടത്തി കേരള ഫയര്‍ഫോഴ്‌സ് "
english_title: "Commemorative Centenary 2023; Kerala Fire Force conducted an awareness class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110216/commemorative-centenary-2023-kerala-fire-force-conducted-an-awareness-class"
published_at: "2023-04-21T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64426b60ab4d2_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സ്മൃതി ശതകം 2023; ബോധവല്‍ക്കരണ ക്ലാസ് നടത്തി കേരള ഫയര്‍ഫോഴ്‌സ് 

> **Lead Summary:** **നടുവണ്ണൂര്‍: **മൂലാട് ഹിന്ദു എഎല്‍പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു.

## Article Content

**നടുവണ്ണൂര്‍: **മൂലാട് ഹിന്ദു എഎല്‍പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കേരള ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടന്നു.

മൂലാട് ജ്ഞാനോദയ വായനശാലയില്‍ വെച്ച് നടന്ന കള്ാസില്‍ വീടുകളില്‍ ഉണ്ടാവുന്ന ഗ്യാസ് അപകടം, തീ പൊള്ളല്‍ ഏറ്റാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി കാര്യങ്ങളെ കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തി.

പേരാമ്പ്ര ഫയര്‍ & റസ്‌ക്യു ടീം അസിസ്റ്റന്റ സ്റ്റേഷന്‍ ഒഫീസര്‍ പ്രേമന്‍ ക്ലാസെടുത്തു. കെ.സി സുനി അദ്ധ്യക്ഷനായി. ഇ രാഘവന്‍, ടി .കെ ബാലന്‍, എന്‍.ടി ഗിരിജ, അനില, ടി.ടി ബാലന്‍, സല്‍മ്മ എന്നിവര്‍ സംസാരിച്ചു. ടി.എം കുമാരന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110216/commemorative-centenary-2023-kerala-fire-force-conducted-an-awareness-class)