---
title: "കീഴരിയൂര്‍ മീറോഡ് മലയില്‍ വന്‍ തീപിടുത്തം "
english_title: "A huge fire broke out in Keezhriyur Meerod Hill"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110336/a-huge-fire-broke-out-in-keezhriyur-meerod-hill"
published_at: "2023-04-22T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64437c9c032a8_2_thee.JPG"
keywords: []
---

# കീഴരിയൂര്‍ മീറോഡ് മലയില്‍ വന്‍ തീപിടുത്തം 

> **Lead Summary:** **കീഴരിയൂര്‍** : കീഴരിയൂര്‍ മീറോഡ് മലയില്‍ വന്‍ തീപിടുത്തമുണ്ടായി. കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു.

## Article Content

**കീഴരിയൂര്‍** : കീഴരിയൂര്‍ മീറോഡ് മലയില്‍ വന്‍ തീപിടുത്തമുണ്ടായി. കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി തീ അണച്ചു.

ഉച്ചയ്ക്ക് പടര്‍ന്ന തീ അണച്ചശേഷം രാത്രി വീണ്ടും തീ കത്തി പടരുകയായിരുന്നു. 500 മീറ്ററോളം മുകള്‍ ഭാഗത്തായിരുന്നു തീ പടര്‍ന്നത്.

സേനാംഗങ്ങളായ എഎസ്ടിഒ പ്രദീപ്, എഫ്ആര്‍ഒ മാരായ ബിനീഷ്, നിധി പ്രസാദ്, ബിനീഷ്, ശ്രീരാഗ്, ബബീഷ്, സജിത്ത്, ഹോംഗാര്‍ഡ് മാരായ രാജേഷ്, ബാലന്‍ എന്നിവര്‍ തീ അണയ്ക്കുന്നതില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110336/a-huge-fire-broke-out-in-keezhriyur-meerod-hill)