---
title: "പെരുവണ്ണാമൂഴി ഫെസ്റ്റിന് ഇന്ന് തിരിതെളിയും "
english_title: "Peruvannamoozhi fest will kick off today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110464/peruvannamoozhi-fest-will-kick-off-today"
published_at: "2023-04-23T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444922536387_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പെരുവണ്ണാമൂഴി ഫെസ്റ്റിന് ഇന്ന് തിരിതെളിയും 

> **Lead Summary:** **പേരാമ്പ്ര: **14 ദിവസം നീണ്ടു നില്‍ക്കുന്ന പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിനു ഇന്ന് തുടക്കം കുറിക്കും.

## Article Content

**പേരാമ്പ്ര: **14 ദിവസം നീണ്ടു നില്‍ക്കുന്ന പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിനു ഇന്ന് തുടക്കം കുറിക്കും.

വൈകീട്ട് ഏഴിനു മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ഫെസ്റ്റിനോടനുബന്ധിച്ചു കാര്‍ണിവെല്‍, എക്സ് പോ, ബോട്ടിംഗ് - ജലോത്സവം, കളരി ഗ്രാമം, കലാപരിപാടികള്‍, ഫ്‌ളവര്‍ ഷോ, ഇക്കോ ടൂറിസം പവലിയന്‍, ഫുഡ് കോര്‍ട്ട്, ലൈവ് ഫിഷ്, ട്രക്കിംഗ്, പ്രകൃതി ചിത്ര രചനാ മത്സരം എന്നിവക്കും തുടക്കമാകും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110464/peruvannamoozhi-fest-will-kick-off-today)