---
title: "പാലേരി കന്നാട്ടിയില്‍ യുവാവിന് വെട്ടേറ്റു "
english_title: "A youth was stabbed in Paleri Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110490/a-youth-was-stabbed-in-paleri-kannatti"
published_at: "2023-04-23T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444bcade1633_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പാലേരി കന്നാട്ടിയില്‍ യുവാവിന് വെട്ടേറ്റു 

> **Lead Summary:** **കടിയങ്ങാട്:** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കന്നാട്ടി കുളക്കണ്ടത്ത് യുവാവിന് വെട്ടേറ്റു. കുളക്കണ്ടം പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജയന്റെ മകന്‍ വിജേഷ് നാണ് വെട്ടേറ്റത്.

## Article Content

**കടിയങ്ങാട്:** ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കന്നാട്ടി കുളക്കണ്ടത്ത് യുവാവിന് വെട്ടേറ്റു. കുളക്കണ്ടം പഴുപ്പട്ട മീത്തല്‍ താമസിക്കും എടത്തുംകുന്നുമ്മല്‍ വിജയന്റെ മകന്‍ വിജേഷ് നാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘമാണ് വെട്ടിയതെന്ന് കരുതുനു. വീട്ടില്‍ എത്തിയ സംഘം കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വാതില്‍ തുറന്ന യുവാവിനെ അക്രമി സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.

വയറിനാണ് വെട്ടേറ്റത്. ഈ സമയം വിജേഷും സഹോദര ഭാര്യയും ബന്ധുവായ യുവാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വിജയനും ഭാര്യയും പളനി തീര്‍ത്ഥയാത്രക്ക് പോയതായിരുന്നു.

ഇവര്‍ ഇന്നലെ രാത്രി എത്തുമെന്ന് അറിയിച്ചിരുന്നു. ഇവരാകാം വിളിച്ചത് എന്ന ധാരണയിലാകാം യുവാവ് കതക് തുറന്നത്. ശബ്ദം കേട്ട് സഹോദര ഭാര്യ എത്തുമ്പോഴക്കും അക്രമികള്‍ കടന്ന് കളഞ്ഞിരുന്നു.

പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി. ഇന്ന് ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരുക്കേറ്റ വിജേഷ്,

കഴിഞ്ഞ ദിവസം പ്രദേശത്ത് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വാക് തതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നു. സാരമായി പരുക്കേറ്റ യുവാവ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110490/a-youth-was-stabbed-in-paleri-kannatti)