ചക്കിട്ടപാറ: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് ഇന്ന് തിരിതെളിഞ്ഞു.
പെരുവണ്ണാമൂഴിയുടെ ടൂറിസം സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് 'പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 2023' ന് തുടക്കം കുറിച്ചു.
രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്താണ് തുടക്കമിട്ടത്. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സുനില്‍, പോളി കാരക്കട, കെ. സജിത്ത്, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു, വി.കെ. പ്രമോദ്, സി.കെ. ശശി, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇ.എം. ശ്രീജിത്ത്, കെ.എ. ജോസുകുട്ടി, വി.കെ. ബിന്ദു,
ജലസേചന വകുപ്പ് എക്‌സ്. ഇ.വി.കെ. ഗിരീഷ് കുമാര്‍, എസ്.കെ. സജീഷ്, എം. കുഞ്ഞമ്മദ്, ബേബി കാപ്പുകാട്ടില്‍, മനോജ് കുമാര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.വി. ബിജു, കെ.എന്‍. മുഹമ്മദ് റിയാസ്, എം.ജെ. ത്രേസ്യ, കെ.കെ. നൗഷാദ്, എ.ജി. ഭാസ്‌കരന്‍, റെജി കേച്ചേരി, രാജീവ് തോമസ്, രാജന്‍ വര്‍ക്കി, പി.സി. സുരാജന്‍ എന്നിവര്‍ സംസാരിച്ചു.
സിനിമാ താരം നവ്യാ നായരും സംഘവും അവതരിപ്പിച്ച നൃത്തസന്ധ്യയും അരങ്ങേറി. ഇന്ന് വൈകിട്ട് 5-ന് നടന്ന സാംസ്‌കാരിക സദസ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യ്തു. 7 ന് കെ.പി.എ.സി.യുടെ നാടകം അപരചിതര്‍.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് കാര്‍ണിവെല്‍, എക്സ്‌പോ, ബോട്ടിംഗ് - ജലോത്സവം, കളരി ഗ്രാമം, കലാപരിപാടികള്‍, ഫ്‌ളവര്‍ ഷോ, ഇക്കോ ടൂറിസം പവലിയന്‍, ഫുഡ് കോര്‍ട്ട്, ലൈവ് ഫിഷ്, ട്രക്കിംഗ്, പ്രകൃതി ചിത്ര രചനാ മത്സരം എന്നിവയുമുണ്ടാകും.
Peruvannamoozhi Tourism Fest has started