---
title: "യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം പ്രതികളെ അറസ്റ്റ് ചെയ്യണം : യൂത്ത് കോണ്‍ഗ്രസ് "
english_title: "The accused should be arrested in the case of the youth congress worker being hacked: Youth Congress at changarooth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110605/the-accused-should-be-arrested-in-the-case-of-the-youth-congress-worker-being-hacked-youth-congress-at-changarooth"
published_at: "2023-04-23T23:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644576e341de8_1_kuth.JPG"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം പ്രതികളെ അറസ്റ്റ് ചെയ്യണം : യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര :** യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ചങ്ങരോത്ത് കുളക്കണ്ടം സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് ചങ്ങരോത്ത് മണ്ഡലം സെക്രട്ടറിയുമായ പഴുപ്പട്ട മീത്തല്‍ വിജേഷിനെ അര്‍ദ്ധരാത്രി സമയത്ത് വീട്ടില്‍ കയറി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ - ക്രിമിനല്‍ സംഘത്തെ നിയന്ത്രിക്കാന്‍ പൊലീസും ആഭ്യന്തര വകുപ്പും തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്  എസ്. സുനന്ദ്, ചങ്ങരോത്ത് മണ്ഡലം പ്രസിഡന്റ്  അരുണ്‍ പെരുമന എന്നിവര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110605/the-accused-should-be-arrested-in-the-case-of-the-youth-congress-worker-being-hacked-youth-congress-at-changarooth)