---
title: "തരിശ് നില കൊയ്ത്ത് ആരംഭിച്ചു "
english_title: "Harvesting of fallow land has begun"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110748/harvesting-of-fallow-land-has-begun"
published_at: "2023-04-24T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64468ae9f3303_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# തരിശ് നില കൊയ്ത്ത് ആരംഭിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തില്‍ ആരംഭിച്ച തരിശ് നില നെല്‍കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചു. കേന്ദ്രത്തിലെ എഫ് ബ്ലോക്കിലാണ് തരിശുനില നെല്‍കൃഷി നടത്തിയത്.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയിലെ സംസ്ഥാന വിത്ത് ഉല്പാദന കേന്ദ്രത്തില്‍ ആരംഭിച്ച തരിശ് നില നെല്‍കൃഷിയുടെ കൊയ്ത്ത് ആരംഭിച്ചു. കേന്ദ്രത്തിലെ എഫ് ബ്ലോക്കിലാണ് തരിശുനില നെല്‍കൃഷി നടത്തിയത്.

കൊയ്ത്ത് ഉദ്ഘാടനം പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വെള്ളക്കെട്ടായിരുന്ന ഈ സ്ഥലം കൃഷിയോഗ്യമാക്കിയാണ് നെല്‍കൃഷി നടത്തിയത്.

പേരാമ്പ്ര സീഡ് ഫാം സീനിയര്‍ കൃഷി ഓഫീസര്‍ പി പ്രകാശ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചടങ്ങിന് സ്വാഗതം പറയുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സജീവന്‍ എം.പി, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഫാം ജീവനക്കാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110748/harvesting-of-fallow-land-has-begun)