---
title: "സാമൂഹ്യവിരുദ്ധ ശല്യം; പൊലീസ് നടപടി ശക്തമാക്കണം "
english_title: "antisocial harassment; Police action should be intensified"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110758/antisocial-harassment-police-action-should-be-intensified"
published_at: "2023-04-24T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644699997ecd5_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സാമൂഹ്യവിരുദ്ധ ശല്യം; പൊലീസ് നടപടി ശക്തമാക്കണം 

> **Lead Summary:** **പേരാമ്പ്ര:** കൂത്താളി ഗ്രാമപഞ്ചായത്തിലെ ആശാരിമുക്ക് പനക്കാട് പ്രദേശങ്ങളില രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ആശാരിമുക്ക് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര:** കൂത്താളി ഗ്രാമപഞ്ചായത്തിലെ ആശാരിമുക്ക് പനക്കാട് പ്രദേശങ്ങളില രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് സിപിഐഎം ആശാരിമുക്ക് ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.

രാതിയില്‍ വീടുകളില്‍ കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഓടിമറിയുക, വാതിലിനും ജനാലക്കും മുട്ടി ഭയപ്പെടുത്തുക, വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചെറിയുക, നാട്ടുകാര്‍ ഓടിക്കൂടുമ്പോള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയാണെന്നും യോഗത്തില്‍ പരാതികള്‍ ഉയര്‍ന്നു.

ഇതോടെ പ്രദേശത്തെ സത്രീകളും കുട്ടികളും ആകെ ഭയചകിതരാണ്. ഇതിനെതിരെ പൊലീസ് അന്വേഷണം നടത്തി പ്രദേശത്തെ സൈ്വര്യജീവിതം ഉറപ്പു വരുത്തണം എന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ പി.എം രാമദാസന്‍ അധ്യക്ഷനായി. പി കൃഷ്ണദാസ്, വിജയന്‍ മാമ്പള്ളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110758/antisocial-harassment-police-action-should-be-intensified)