---
title: "വിമുക്ത ഭടന്‍മാര്‍ പോസ്റ്റാഫീസ് ഉപരോധിച്ചു"
english_title: "Freedmen besieged the post office at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110793/freedmen-besieged-the-post-office-at-perambra"
published_at: "2023-04-24T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446c2066dd45_1_upa.jpg"
keywords: []
---

# വിമുക്ത ഭടന്‍മാര്‍ പോസ്റ്റാഫീസ് ഉപരോധിച്ചു

> **Lead Summary:** ** പേരാമ്പ്ര :** കെഎസ്ഇഎസ്എല്‍ പേരാമ്പ്ര ബ്ലോക്ക് വിമുക്ത ഭടന്‍മാര്‍ പേരാമ്പ്ര മെയിന്‍ പോസ്റ്റോഫീസ് ഉപരോധിച്ചു.

## Article Content

** പേരാമ്പ്ര :** കെഎസ്ഇഎസ്എല്‍ പേരാമ്പ്ര ബ്ലോക്ക് വിമുക്ത ഭടന്‍മാര്‍ പേരാമ്പ്ര മെയിന്‍ പോസ്റ്റോഫീസ് ഉപരോധിച്ചു.

വിമുക്ത ഭടന്‍മാര്‍ ജന്തര്‍ മന്ദിറില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് പോസ്റ്റോഫീസിനു മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു.

വന്‍ റാങ്ക് വണ്‍ പെന്‍ഷനിലെ അപാകതകള്‍ പരിഹരിക്കുക, മിലിറ്ററി സര്‍വ്വീസ് പേ എല്ലാ റാങ്കിലുള്ളവര്‍ക്കും ഒരുപോലെ നല്കുക, റെഡ്ഢി കമ്മീഷന്‍ വിവരങ്ങള്‍ പുറത്ത് വിടുക, ഇസിഎച്ച്എസ് ലെ വിവേചനങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിവിധ യൂണിറ്റുകളിലെ വിമുക്ത ഭടന്‍മാരുടെ ഉപരോധം.

സോമന്‍ പി. കൂത്താളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി റിട്ട: മേജര്‍ കെ.കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.

യു.പി. കുഞ്ഞികൃഷ്ണന്‍, ജവാന്‍ അബ്ദുള്ള പുനത്തില്‍, ശ്രീധരന്‍ പയ്യാരത്ത്, ലൂയീസ് ചെമ്പ്ര, ഉണ്ണികൃഷ്ണന്‍ ചെറുവണ്ണൂര്‍, അനിരുദ്ധന്‍ പന്തിരി എന്നിവര്‍ സംസാരിച്ചു.

സുരേഷ് പന്തിരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാരായണന്‍ ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110793/freedmen-besieged-the-post-office-at-perambra)