---
title: "കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു "
english_title: "Congress workers blocked the road at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110897/congress-workers-blocked-the-road-at-perambra"
published_at: "2023-04-25T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64479e56e10fc_1_upa2.jpg"
keywords: []
---

# കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര -ചെമ്പ്ര റോഡ് പണിയിലെ അനാസ്ഥക്കെതിരെ പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര -ചെമ്പ്ര റോഡ് പണിയിലെ അനാസ്ഥക്കെതിരെ പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

ഉപരോധസമരം യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. റഷീദ് പുറ്റം പൊയില്‍ അധ്യക്ഷത വഹിച്ചു.

വി.കെ. രമേശന്‍, ഇ.എം. രാജന്‍, അഷറഫ് ചാലില്‍, വി.പി. ഹംസ, ടി.എന്‍.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കെ.സി. നിസാര്‍, കെ.വി. രതീഷ്, കെ. വീരാന്‍ കുട്ടി, കെ.ടി. ഇബ്രാഹിം, കെ.പി. അബൂബക്കര്‍, വി.കെ. അമ്മത്, സി. തറുവയി, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110897/congress-workers-blocked-the-road-at-perambra)