---
title: "കീഴരിയൂര്‍-കോരപ്പ്ര റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ താക്കീതുമായി യൂത്ത് ലീഗ് "
english_title: "Youth League warns against the deplorable condition of Keezhriyur-Korapra road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110952/youth-league-warns-against-the-deplorable-condition-of-keezhriyur-korapra-road"
published_at: "2023-04-25T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447df23916c8_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കീഴരിയൂര്‍-കോരപ്പ്ര റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ താക്കീതുമായി യൂത്ത് ലീഗ് 

> **Lead Summary:** **കീഴരിയൂര്‍:** കോരപ്പ്ര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റി കുത്തിയിരിപ്പു സമരം സംഘടിപ്പിച്ചു.

## Article Content

**കീഴരിയൂര്‍:** കോരപ്പ്ര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് കീഴരിയൂര്‍ പഞ്ചായത്ത് കമ്മിറ്റി കുത്തിയിരിപ്പു സമരം സംഘടിപ്പിച്ചു.

പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സത്താര്‍ കീഴരിയൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ദീന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.

ജനറല്‍ സെക്രട്ടറി നൗഷാദ് കുന്നുമ്മല്‍ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ സമീര്‍ മാനസ്, അന്‍സില്‍ കീഴരിയൂര്‍, സിദ്ദിഖ് പള്ളിക്കല്‍, തേറമ്പത്ത് കുട്ട്യാലി, നിസാര്‍ ടി, അസീസ് മഫാസ്, ഫവാസ് എന്നിവര്‍ സംസാരിച്ചു.

റാഷിദ് വളപ്പില്‍, ടി.സി ജാബിര്‍ , സമീര്‍ നടയമ്മല്‍, കെ.കെ അജ്മല്‍, എം.കെ മുഹമ്മദ്, അജ്മല്‍ , മിഷാല്‍ എന്നിവര്‍ സംബന്ധിച്ചു.

പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അബ്ബാസ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ട്രെഷറര്‍ പി.കെ റിയാസ് നന്ദിയും പറഞ്ഞു.

പ്രസ്തുത പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിക്ക് മുമ്പാകെ നിവേദനം സമര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110952/youth-league-warns-against-the-deplorable-condition-of-keezhriyur-korapra-road)