---
title: "സംസ്ഥാനത്തെ റവന്യൂ വകുപ്പില്‍ കേരളപ്പിറവി ദിനത്തോടെ പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍ "
english_title: "Minister K Rajan said that the revenue department of the state will be completely digitized by Kerala birth day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110958/minister-k-rajan-said-that-the-revenue-department-of-the-state-will-be-completely-digitized-by-kerala-birth-day"
published_at: "2023-04-25T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447e4cb49365_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സംസ്ഥാനത്തെ റവന്യൂ വകുപ്പില്‍ കേരളപ്പിറവി ദിനത്തോടെ പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍ 

> **Lead Summary:** **കൂട്ടാലിട: **കേരളപ്പിറവി ദിനത്തോടെ സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ മുഴുവന്‍ ഓഫീസുകളെയും ഓണ്‍ലൈനായി ബന്ധിപ്പിച്ച് പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

## Article Content

**കൂട്ടാലിട: **കേരളപ്പിറവി ദിനത്തോടെ സംസ്ഥാനത്തെ റവന്യൂ വകുപ്പിലെ മുഴുവന്‍ ഓഫീസുകളെയും ഓണ്‍ലൈനായി ബന്ധിപ്പിച്ച് പൂര്‍ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.

കൂരാച്ചുണ്ട്, അവിടനല്ലൂര്‍, പനങ്ങാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

കെ.എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷനായി. നിര്‍മിതി കേന്ദ്രം മേഖല എന്‍ജിനിയര്‍ കെ.എം ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

താഴത്തെ നിലയില്‍ പൊതുജനങ്ങള്‍ക്കുളള കാത്തിരിപ്പ് മുറി, വില്ലേജ് ഓഫീസറുടെ മുറി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, ടോയ്ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം നിലയില്‍ മീറ്റിങ് ഹാളും സ്റ്റോറേജ് റൂമും ക്രമീകരിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതി കേന്ദ്രമാണ് നിര്‍വഹണ ഏജന്‍സി. അവിടനല്ലൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഡെന്നീസ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

52 ലക്ഷം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ ഓഫീസ് നിര്‍മിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വി.കെ അനിത, പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സുരേഷ്, വൈസ് പ്രസിഡന്റ് എം.കെ വിലാസിനി, നഫീസ വഴുതിനപ്പറ്റ, ടി.എം രഘൂത്തമന്‍, ടി.കെ സുമേഷ്, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലക്ടര്‍ എ ഗീത സ്വാഗതവും സി.പി മണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110958/minister-k-rajan-said-that-the-revenue-department-of-the-state-will-be-completely-digitized-by-kerala-birth-day)