---
title: "സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പിന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി "
english_title: "Student police cadet holiday camp started at Vadukpad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110964/student-police-cadet-holiday-camp-started-at-vadukpad-higher-secondary-school"
published_at: "2023-04-25T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447ea50d6607_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# സ്റ്റുഡന്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പിന് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര: **സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023 വര്‍ഷത്തെ നാല് ദിവസത്തെ സ്‌കൂള്‍ തല സമ്മര്‍ ക്യാമ്പ് 'I am The Solution' എന്ന പ്രമേയത്തെ ആസ്പദമാക്കി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര: **സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2023 വര്‍ഷത്തെ നാല് ദിവസത്തെ സ്‌കൂള്‍ തല സമ്മര്‍ ക്യാമ്പ് 'I am The Solution' എന്ന പ്രമേയത്തെ ആസ്പദമാക്കി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.

പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ ഡിവൈഎസ്പി കുഞ്ഞുമോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വഹീദ പാറേമ്മല്‍ അദ്ധ്യക്ഷയായി.

ചടങ്ങില്‍ പ്രധാനാദ്ധ്യാപകന്‍ വി അനില്‍, അഡീഷനല്‍ നോഡല്‍ ഓഫീസര്‍ വി യൂസഫ്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.പി മുരളികൃഷ്ണദാസ്, പി.കെ രവിത, ഡ്രില്‍ ഇന്‍സ്ട്രക്റ്റര്‍മാരായ ടി.കെ റിയാസ്, കെ.സി സുനിത, ശിവദാസന്‍, അഷികുമാര്‍ എ, ബിജു വാഴയില്‍, എ.കെ സന്തോഷ്‌കുമാര്‍, പി.പി സജിനി, കമ്പനി കമാന്‍ഡര്‍ അന്‍ഷിത് രാജ്, എസിപിഒ ഷിജു ബാബു എന്നിവര്‍ സംസാരിച്ചു.

സ്‌കൂള്‍ ലെവല്‍ സമ്മര്‍ ക്യാമ്പിന് വേണ്ടി എസ്പിസി ഇനിഷ്യറ്റീവ് 'I AM THE Solution' ന്റെ പ്രധാന പ്രമേയം 'Sustainable Consumption &Building Healthy Mind In Healthy Body' ആണ്.

നാല് ദിവസങ്ങളിലായി 10 സെഷനുകളും, 14 ആക്ടിവിറ്റികളും ആണ് ക്യാമ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 'അഷ്ടമാര്‍ഗ' അധിഷ്ഠിതമായാണ് ഓരോ ദിവസത്തെയും വിഷയം ക്രമപ്പെടുത്തിയിരിക്കുന്നത്.

പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ എന്നിവയിലെ പ്രതികൂല പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതാണ് സുസ്ഥിര ഉപഭോഗം. എനര്‍ജി സംരക്ഷണം, ഭക്ഷ്യസംരക്ഷണം, പുനരുപയോഗവും നന്നാക്കലും, വിഭവസംരക്ഷണം, പച്ചപ്പ് സംരക്ഷിക്കുക, എനര്‍ജി സംരക്ഷണം, ചിന്തിച്ച് ചിലവഴിക്കുക, വാചാലരാവുക തുടങ്ങിയ എട്ടു സ്ട്രാറ്റജികള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110964/student-police-cadet-holiday-camp-started-at-vadukpad-higher-secondary-school)