---
title: "പേരാമ്പ്ര പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഫെസ്റ്റിനു തുടക്കമായി "
english_title: "Perampra Panchayat 11th Ward Fest has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110969/perampra-panchayat-11th-ward-fest-has-started"
published_at: "2023-04-25T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447ee9e93480_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഫെസ്റ്റിനു തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഫെസ്റ്റ് സര്‍ഗ്ഗവന്തം ഉദ്ഘാടനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് വി.കെ പ്രമോദ് അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് ഫെസ്റ്റ് സര്‍ഗ്ഗവന്തം ഉദ്ഘാടനം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് വി.കെ പ്രമോദ് അധ്യക്ഷനായി.

പ്രശസ്ത സിനിമാ താരം ഉഷ മുഖ്യ അതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ യു.സി ഹനീഫ സ്വാഗതം പറഞ്ഞു. ടി.പി കുഞ്ഞനന്തന്‍, രാജന്‍ മരുതേരി, പുതുക്കുട്ടി അബ്ദുറഹിമാന്‍, കെ.എം ബാലകൃഷ്ണന്‍, എന്‍.പി ബാബു, വി.പി സുരേഷ്, വി.കെ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടാം ദിനമായ ഇന്ന് നടന്ന ഭിന്നശേഷി കലാകാരന്‍മാര്‍ക്കും അമ്മമാര്‍ക്കുമുള്ള സ്‌നേഹാദരവ് പരിപാടിയും ഭിന്നശേഷി കലോല്‍സവവും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു.

രമേശ് കാവില്‍ മുഖ്യ പ്രഭാഷണം നടത്തി. ഭിന്നശേഷി മേഖലയില്‍ സംസ്ഥാനത്ത് അറിയപ്പെട്ട സല്‍മാന്‍ കുറ്റിക്കോട്, ആസിം വെളി മണ്ണ, ദേവനശ്രിയ (ഫ്‌ലവേഴ്‌സ് ടോപ്പ് സിംഗര്‍ ) എന്നിവര്‍ മുഖ്യ അതിഥികളായെത്തി.

ചടങ്ങില്‍ യു.സി ഹനീഫ അധ്യക്ഷനായി. ബൈജു ആയടത്തില്‍, വി.കെ നിസാര്‍, സി.കെ റീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗന്‍വാടി, ബാലകലോല്‍സവും നടന്നു.

നാളെ നടക്കുന്ന സമാപന സമ്മേളനം വടകര എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ദേവിക രമേശ് മുഖ്യ അതിഥിയാവും. തുടര്‍ന്ന് കുടുംബശ്രീ കലോല്‍സവവും, പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110969/perampra-panchayat-11th-ward-fest-has-started)