---
title: "കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂള്‍ പുതിയ കെട്ടിടോദ്ഘാടനം 28ന് "
english_title: "Koilandi BEM UP School new building inaugurated on 28th"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/110980/koilandi-bem-up-school-new-building-inaugurated-on-28th"
published_at: "2023-04-25T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447f846c8460_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂള്‍ പുതിയ കെട്ടിടോദ്ഘാടനം 28ന് 

> **Lead Summary:** **കൊയിലാണ്ടി: **ബി.ഇ.എം യു.പി സ്‌കൂള്‍ പുതിയ കെട്ടിടോദ്ഘാടനം ഈ മാസം 28ന് വൈകീട്ട് നാലിന് നടക്കും. പന്തലായനി യു.പി. സ്‌കൂള്‍ പുതിയ മാനേജ്‌മെന്റിന് കീഴില്‍ ബി.ഇ.എം യു.പി സ്‌കൂള്‍, കൊയിലാണ്ടി എന്നായി പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം തികയുകയാണ്.

## Article Content

**കൊയിലാണ്ടി: **ബി.ഇ.എം യു.പി സ്‌കൂള്‍ പുതിയ കെട്ടിടോദ്ഘാടനം ഈ മാസം 28ന് വൈകീട്ട് നാലിന് നടക്കും. പന്തലായനി യു.പി. സ്‌കൂള്‍ പുതിയ മാനേജ്‌മെന്റിന് കീഴില്‍ ബി.ഇ.എം യു.പി സ്‌കൂള്‍, കൊയിലാണ്ടി എന്നായി പ്രവര്‍ത്തനം ആരംഭിച്ചിട്ട് അഞ്ച് വര്‍ഷം തികയുകയാണ്.

നിലവില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കെട്ടിടോദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ഇതിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റി രൂപവല്‍കരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം, കലാവിരുന്ന്, ഗാനമേള-മിമിക്‌സ് `മെഗാഷോ' തുടങ്ങിയ പരിപാടികള്‍ നടക്കും.

കെട്ടിടത്തിന്റെ ഉദ്ഘാടനം സി.എസ്.ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ നിര്‍വഹിക്കും. കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയാകും.

കോര്‍പ്പറേറ്റ് മാനേജര്‍ സുനില്‍ പുതിയാട്ടില്‍ ഉപഹാര സമര്‍പ്പണം നടത്തും. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിക്കും. പ്രധാനാധ്യാപകന്‍ കെ. ഗിരിഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വിവിധ സംഘടനാപ്രതിനിധികളും മറ്റും ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതം സംഘം ചെയര്‍മാന്‍ ഇ.കെ. അജിത്ത്, കണ്‍വീനര്‍ പി.പി.രാജീവന്‍, പി.ടി.എ പ്രസിഡന്റ് വി.എം. വിനോദന്‍, പ്രധാനധ്യാപകന്‍ കെ.ഗിരീഷ്, പബ്ലിസിറ്റി വൈസ് ചെയര്‍മാന്‍ അനൂപ് അനന്തന്‍ എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/110980/koilandi-bem-up-school-new-building-inaugurated-on-28th)